Idukki local

മക്കുവള്ളിയും മനയത്തടവും ഇനി പ്രകാശിക്കും

ചെറുതോണി: നൂറുകണക്കിന് പാവങ്ങള്‍ താമസിക്കുന്ന ഒറ്റപ്പെട്ട ഗ്രാമപ്രദേശമായ മക്കുവള്ളിയും മനയത്തടവും കൈതപ്പാറയും ഇനി പ്രകാശിക്കും. സന്‍സദ് ആദര്‍ശ് ഗ്രാം പഞ്ചായത്തായി കഞ്ഞിക്കുഴിയെ അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എംപി തെരഞ്ഞെടുത്തതിലൂടെയാണ് ഈ പ്രദേശത്തേക്ക് വൈദ്യുതി എത്താനുള്ള സാധ്യത തെളിഞ്ഞത്.
71 വര്‍ഷം മുന്‍പ് സര്‍ സിപിയുടെ കാലത്ത് ഭക്ഷ്യക്ഷാമം നേരിടുന്നതിനായി കൃഷിക്കാരെ കുടിയിരുത്തിയ പ്രദേശമാണിത്. വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഏര്‍പ്പെടുത്തിയിരുന്നില്ല. കാലമേറെക്കഴിഞ്ഞിട്ടും മണ്ണെണ്ണ വിളക്കിനെ ആശ്രയിച്ചാണ് ഇവിടുത്തെ കര്‍ഷകര്‍ കഴിഞ്ഞുപോന്നത്. കര്‍ഷക കുടുംബങ്ങളിലെ മക്കള്‍ ദൂരസ്ഥലങ്ങളില്‍ പോയാണ് പഠിക്കുന്നത്. അവര്‍ പഠനാവധിക്ക് വരുമ്പോഴും മണ്ണെണ്ണ വെളിച്ചത്തിലാണ് പഠിച്ചുകൊണ്ടിരുന്നത്.
2.71 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് അനുവദിപ്പിച്ചാണ് വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
കേന്ദ്ര ഗ്രാമീണ വൈദ്യുതീകരണത്തിന്റെ വിഭാഗമായ ദീന്‍ദയാല്‍ ഉപാധ്യായ പദ്ധതിയില്‍പ്പെടുത്തിയാണ് വൈദ്യുതീകരണത്തിന് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഞായറാഴ്ച്ച വൈകീട്ട് 3ന് മക്കുവള്ളിയില്‍ ചേരുന്ന യോഗത്തില്‍ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എംപി നിര്‍വഹിക്കും. റോഷി അഗസ്റ്റിന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
Next Story

RELATED STORIES

Share it