wayanad local

മക്കിമല സര്‍ക്കാര്‍ പുറമ്പോക്കില്‍ 762 അനധികൃത കൈവശക്കാര്‍

കല്‍പ്പറ്റ: വടക്കേ വയനാട്ടിലെ തവിഞ്ഞാല്‍ വില്ലേജില്‍പ്പെട്ട മക്കിമലയില്‍ സര്‍ക്കാര്‍ പുറമ്പോക്കെന്ന് റവന്യൂ രേഖകളില്‍ പറയുന്ന മക്കിമലയില്‍ 762 അനധികൃത കൈവശക്കാര്‍. മക്കിമലയിലെ കൈയറ്റങ്ങളും  വ്യാജ പ്രമാണങ്ങള്‍ ചമച്ച് നടത്തിയ ഭൂമി ഇടപടുകളും സബന്ധിച്ച വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ചീഫ് സെക്രട്ടറിക്ക് അയച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം. മക്കിമലയില്‍ 68/1ബി, 90/1 എന്നീ സര്‍വേ നമ്പരുകളിലായി 990.12 ഏക്കറാണ് സര്‍ക്കാര്‍ പുറമ്പോക്കായി ഉണ്ടായിരുന്നത്.
ഇതില്‍ 68/1ബി സര്‍വേ നമ്പരില്‍പ്പെട്ട 662.65 ഏക്കറില്‍ 610.72 ഏക്കറാണ് പതിച്ചു നല്‍കിയത്. 45 ഏക്കര്‍ പൊതു ആവശ്യത്തിനു നീക്കിവച്ചു. 90/1 സര്‍വേ നമ്പരില്‍ 108.76 ഏക്കര്‍ പൊതു ആവശ്യത്തിനായി മാറ്റി. 208. 71 ഏക്കര്‍ പതിച്ചു നല്‍കി.
68/1ബി സര്‍വേ നമ്പരില്‍ 68 പട്ടാളക്കാരടക്കം 257 പേര്‍ക്കായി 520.89 ഏക്കറിനാണ് പട്ടയം അനുവദിച്ചത്. 90/1 സര്‍വേ നമ്പരില്‍ 129 പേര്‍ക്കായി 198.17 ഏക്കറിനു പട്ടയം നല്‍കി. ഇതില്‍ 33 പേരാണ് പട്ടാളക്കാര്‍. 1964നും 1971നും ഇടയിലാണ് ഈ പട്ടയങ്ങള്‍ അനുവദിച്ചത്. പട്ടാളക്കാര്‍ക്കുള്‍പ്പെടെ പതിച്ചുനല്‍കിയ ഭൂമിയിലാണ് അനധികൃത കൈവശക്കാരുള്ളത്. ഭൂമിക്ക് പട്ടയം നേടാനുള്ള പരിശ്രമത്തിലാണ് കൈവശ കുടുംബങ്ങള്‍.
പട്ടയത്തിനായി സമര സമിതി രൂപീകരിച്ച് പ്രക്ഷോഭത്തിനിറങ്ങിയ കൈവശക്കാര്‍ ആത്മഹത്യാഭീഷണി മുഴക്കുകയുണ്ടായെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it