മക്കാമസ്ജിദ് സ്‌ഫോടനക്കേസ് എന്‍ഐഎയുടെ വിശ്വാസ്യത ചോദ്യംചെയ്ത് പോപുലര്‍ ഫ്രണ്ട്‌

ന്യൂഡല്‍ഹി: മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട എന്‍ഐഎ പ്രത്യേക കോടതി ഉത്തരവ് ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) വിശ്വാസ്യത സംബന്ധിച്ച സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണെന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്ര സെക്രേട്ടറിയറ്റ്. ബിജെപി സര്‍ക്കാരിന്റെ ഉപകരണമായാണ് എന്‍ഐഎ പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. മക്കാ മസ്ജിദ് സ്‌ഫോടനം പോലുള്ള കേസുകളിലെ പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്നത് ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ചു നിര്‍ണായകമായ കാര്യമാണെന്നും പോപുലര്‍ ഫ്രണ്ട് അഭിപ്രായപ്പെട്ടു.
രാജ്യത്തെ അസ്ഥിരമാക്കാനായി ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ സ്‌ഫോടന പരമ്പരകളുടെ ഭാഗമാണ് മക്കാ മസ്ജിദ് സ്‌ഫോടനവും. ആക്രമണത്തില്‍ ഒമ്പത് നിരപരാധികളെ കൊലപ്പെടുത്തുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനൊപ്പം സ്‌ഫോടനം നടത്തിയത് മുസ്‌ലിംകളാണെന്ന പ്രചാരണവും അവര്‍ നടത്തി. സംഭവശേഷം വര്‍ഗീയ ചേരിതിരിവുണ്ടാക്കാനും കേസുമായി ബന്ധപ്പെട്ടു നിരപരാധികളായ മുസ്‌ലിം യുവാക്കള്‍ക്കെതിരേ കള്ളക്കേസുകളുണ്ടാക്കാനും അവര്‍ക്ക് സാധിച്ചു.
ഹിന്ദുത്വരുടെ ഗൂഢാലോചനയുടെയും അവര്‍ക്കുള്ള ഭരണകൂട പിന്തുണയുടെയും ഫലമായി മുസ്‌ലിം യുവാക്കള്‍ നിരവധി വര്‍ഷം ജയിലിലായി. സ്വാമി അസിമാനന്ദ കേസില്‍ കുറ്റം സമ്മതിച്ചെന്ന വസ്തുത നിലനില്‍ക്കുമ്പോഴാണ് എന്‍ഐഎ കോടതിയുടെ നടപടി. കേസില്‍ സാക്ഷിമൊഴികളടക്കമുള്ള സുപ്രധാന രേഖകള്‍ കോടതിയില്‍ നിന്നു കാണാതായതായും റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രതികളിലൊരാളായ സുനില്‍ ജോഷിയുടെ മരണവും ദുരൂഹമായി തുടരുകയാണെന്നും പോപുലര്‍ ഫ്രണ്ട് കേന്ദ്ര സെക്രേട്ടറിയറ്റ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it