Kollam Local

മക്കള്‍ ഉപേക്ഷിച്ച വൃദ്ധയ്ക്ക് ഓട്ടോക്കാര്‍ രക്ഷകരായി

പാരിപ്പള്ളി: മക്കള്‍ ഉപേക്ഷിച്ച് തെരുവില്‍ അലഞ്ഞ വൃദ്ധയ്ക്ക് ഓട്ടോ തൊഴിലാളികള്‍ രക്ഷകരായി. കഴിഞ്ഞ രണ്ട് ദിവസമായി പാരിപ്പള്ളിയില്‍ കുടിവെള്ളം പോലും ലഭിക്കാതെ അലഞ്ഞ കണ്ണനല്ലൂര്‍ വടക്കേമുക്ക് ചേരിക്കോണം വീട്ടില്‍ ബേബി(70) ക്കാണ് ഓട്ടോക്കാര്‍ തുണയായത്.
തെരുവിലൂടെ അലഞ്ഞ വൃദ്ധയുടെ ദയനീയാവസ്ഥ ശ്രദ്ധയില്‍പെട്ട കൊല്ലം സ്റ്റാന്‍ഡിലെ ഓട്ടോ തൊഴിലാളികള്‍ ഭക്ഷണവും വെള്ളവും നല്‍കി കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കിയ ശേഷം അതുവഴി വന്ന ഹൈവേ പോലിസില്‍ വിവരമറിയിച്ചു.
ഹൈവേ പോലിസ് എസ്‌ഐ ഉണ്ണിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം വൃദ്ധയെ പാരിപ്പള്ളി സ്‌റ്റേഷനിലേക്ക് കൂട്ടികൊണ്ട്‌പോയി. എന്നാല്‍ വൃദ്ധയെ സ്‌റ്റേഷനില്‍ എത്തിച്ചെന്ന വിവരം പോലും പാരിപ്പള്ളി പോലിസ് മറച്ചുവെയ്ക്കുകയും ഹൈവേ പോലിസാണ് നടപടി സ്വീകരിക്കേണ്ടതെന്ന ന്യായം പറയുകയും ചെയ്തു.
പിന്നീട് വൃദ്ധമാതാവിന്റെ ബന്ധുക്കളെ കണ്ടെത്താന്‍ പോലും ശ്രമിക്കാതെ പരസ്പരബന്ധമില്ലാതെ സംസാരിക്കുന്നതായി ആരോപിച്ച് അവരെ ചാത്തന്നൂരിലെ വൃദ്ധസദനത്തിലാക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it