Flash News

മക്കള്‍ക്ക് വാക്‌സിനേഷന്‍ വേണ്ടെന്ന അമ്മയുടെ തീരുമാനത്തെ തള്ളി ഓസ്‌ട്രേലിയന്‍ സുപ്രീം കോടതി

മക്കള്‍ക്ക് വാക്‌സിനേഷന്‍ വേണ്ടെന്ന അമ്മയുടെ തീരുമാനത്തെ തള്ളി ഓസ്‌ട്രേലിയന്‍ സുപ്രീം കോടതി
X
വിക്ടോറിയ: മക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കാന്‍ അമ്മയ്ക്ക് അവകാശമില്ലെന്ന് ഓസ്‌ട്രേലിയന്‍ സുപ്രീം കോടതി. മീസല്‍സ് വാകിസ്‌നേഷന്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതിനെതിരേ വീട്ടമ്മ നല്‍കിയ പരാതി കോടതി തള്ളി. തന്റെ മൂന്നു മക്കള്‍ക്ക് മീസല്‍സ് വാക്‌സിന്‍ നല്‍കുന്നതില്‍ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയാണ് കോടതി തള്ളിയത്. കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി അമ്മയുടെ അപേക്ഷ തള്ളിയിരിക്കുന്നത്.



കുഞ്ഞുങ്ങള്‍ക്ക് ഇത്തരത്തില്‍ വാക്‌സിനേഷന്‍ നല്‍കണമെന്ന് ഉത്തരവിടാന്‍ കുട്ടികളുടെ കോടതിക്ക് അര്‍ഹതയുണ്ടോ എന്ന കാര്യമാണ് പരമോന്നത കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടത്. കുഞ്ഞിന്റെ നന്മയെ പരിഗണിച്ച് വാക്‌സിനേഷന്‍ നല്‍കുകയാണ് ഉചിതമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയെന്നത് സ്‌റ്റേറ്റിന്റെ കടമയാണെന്നും അമ്മയെക്കാള്‍ ഇക്കാര്യത്തില്‍ സ്‌റ്റേറ്റിന്റെ താല്‍പര്യങ്ങള്‍ക്കാണ് മുന്‍ഗണനയെന്നും നിരീക്ഷിച്ചാണ് നടപടി.

അതേസമയം, ഇത്തരമൊരു വാക്‌സിനേഷന്‍ നല്‍കുന്നതിലെ അപകടസാധ്യതയോ ഇതിലെ നഷ്ടപരിഹാര കാര്യമോ കോടതിയുടെ പരിഗണനയില്‍ എത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. മീസല്‍സ് ബാധയേക്കാളും ഒരു പട്ടി കടിച്ചാല്‍ ആപത്തുണ്ടാകാം എന്ന് വാദങ്ങള്‍ക്കിടെ  പിതാവ് അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. തനിക്ക് മീസല്‍സ് വന്നിരുന്നു എന്നും അങ്ങനെ തനിക്ക് പ്രകൃത്യാ കിട്ടിയ പ്രതിരോധ ശേഷി കുഞ്ഞുങ്ങള്‍ക്കും ലഭിച്ചിരിക്കാമെന്നുമായിരുന്നു പിതാവിന്റെ പ്രതികരണം.

കേരളത്തില്‍ നിരവധി പേരാണ് വാക്‌സിനേഷന് എതിരെ രംഗത്തുവന്നിരുന്നത്. അടുത്തകാലത്ത് ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.  ഈ സാഹചര്യത്തില്‍ റൂബല്ലമീസല്‍സ് വാകിസിനേഷന്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന് കഴിയാത്ത സാഹചര്യവും ഉണ്ടായി.
Next Story

RELATED STORIES

Share it