Flash News

മക്കളെ സ്‌കുളിലെത്തിക്കാന്‍ കാട്ടിലൂടെ ഒറ്റയ്ക്ക് വഴിവെട്ടി ഒരു പിതാവ്

മക്കളെ സ്‌കുളിലെത്തിക്കാന്‍ കാട്ടിലൂടെ ഒറ്റയ്ക്ക് വഴിവെട്ടി ഒരു പിതാവ്
X
ഭുവനേശ്വര്‍: മക്കള്‍ക്ക് എളുപ്പത്തില്‍ സ്‌കൂളിലെത്താന്‍ ഒറ്റയ്ക്ക് 8 കിലോമീറ്റര്‍ ദൂരത്തില്‍ വഴിയുണ്ടാക്കി ഒരുപിതാവ്. ഒഡീഷയിലെ ജലന്ധര്‍ നായകാണ് മലയിലെ കാടുതെളിച്ച് വഴിയുണ്ടാക്കി മക്കളെ സ്‌കുളിലയക്കുന്ന ആ പിതാവ്. രണ്ട് വര്‍ഷമായി ദിവസവും എട്ടുമണിക്കൂര്‍ വീതം ചെലവഴിച്ചാണ് കാട്ടിലുടെയുള്ള ഈ പാത ഇദ്ദേഹം നിര്‍മിച്ചത്. ഗുമാഷി ഗ്രാമത്തെ ഫുല്‍ബാനിയിലെക്കുള്ള റോഡുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാത.



ഇതുവഴി കുട്ടികള്‍ക്ക് സ്‌കൂളിലേക്കുള്ള റോഡ് വേഗത്തില്‍ ക്രോസ് ചെയ്യാന്‍ സാധിക്കുമെന്നും ഇദ്ദേഹം പറയുന്നു. അതേസമയം, നായകിന്റെ അധ്വാനം വാര്‍ത്തകളില്‍ ഇടം പിടിച്ചതോടെ സഹായവുമായി പ്രാദേശിക ഭരണകൂടവും രംഗത്തെത്തി. നായകിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍ അറിയിച്ചു. പുറത്തേക്ക് എത്താനുള്ള ബുദ്ധിമുട്ട് കൊണ്ട് നായികിന്റെ കുടുംബം ഒഴികെയുള്ളവര്‍ ഗ്രാമത്തില്‍ നിന്ന് ഒഴിഞ്ഞുപോയിരുന്നു.
Next Story

RELATED STORIES

Share it