Flash News

മക്കളെയും മുത്തശ്ശിയെയും രക്ഷിക്കാന്‍ ശ്രമിച്ച വീട്ടമ്മ മുങ്ങിമരിച്ചു



ചേര്‍ത്തല: വീട്ടുവളപ്പിലെ കുളത്തില്‍   മുങ്ങിത്താഴ്ന്ന മക്കളെയും അവരെ രക്ഷിക്കാനിറങ്ങിയ ഭര്‍തൃമാതാവിനെയും  കരകയറ്റാന്‍ ശ്രമിച്ച വീട്ടമ്മ മുങ്ങിമരിച്ചു. ചേര്‍ത്തല നഗരസഭ 22ാം വാര്‍ഡില്‍ കരുവ മേവല്ലൂര്‍ വീട്ടില്‍ എം ടി പുരുഷോത്തമന്റെ (വേണു) ഭാര്യ സതി(42) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.45ന് വീട്ടുവളപ്പിലെ കുളത്തില്‍ കുളിക്കാനിറങ്ങിയ മൂത്തമകള്‍ അര്‍ച്ചനയും ആര്‍ച്ചയും ഇവരെ രക്ഷിക്കാനിറങ്ങിയ മുത്തശ്ശി സരസ്വതിയമ്മ(82)യും അപകടത്തില്‍പ്പെടുകയായിരുന്നു. മൂവരെയും രക്ഷിക്കാന്‍ കുളത്തിലിറങ്ങിയ സതിയും മുങ്ങിത്താഴ്ന്നു. പിന്നീട് പരിസരവാസിയായ മെഡിക്കല്‍ വിദ്യാര്‍ഥി ശരത് ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തി ഇവരെ കരയ്‌ക്കെത്തിച്ചു. അവശയായ സതിക്ക് ശരത് പ്രഥമശുശ്രൂഷ നല്‍കിയശേഷം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍.
Next Story

RELATED STORIES

Share it