World

മക്കളുടെ മോശം പെരുമാറ്റം; കൊറിയന്‍ എയര്‍ ചെയര്‍മാന്‍ മാപ്പുപറഞ്ഞു

സോള്‍: തന്റെ രണ്ടു പെണ്‍മക്കളുടെ മോശം പെരുമാറ്റത്തില്‍ കൊറിയന്‍ എയര്‍ ചെയര്‍മാന്‍ ചോ യാങ് ഹു മാപ്പുപറഞ്ഞു. ഇരുവരും അവരുടെ കമ്പനിയിലെ ജോലി ഉടന്‍ രാജിവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
ദക്ഷിണ കൊറിയന്‍ ഫഌഗ് കരിയര്‍ കമ്പനിയില്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവായി ജോലിചെയ്യുന്ന, ചോ യാങ് ഹുവിന്റെ ഇളയ മകള്‍ ചോ ഹ്യൂന്‍ മിന്‍ യോഗത്തിനിടെ ഒരു യുവാവിന്റെ മുഖത്ത് വെള്ളം ഒഴിച്ചതിനു പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
നാലു വര്‍ഷം മുമ്പ് മൂത്ത മകള്‍ ചോ ഹ്യൂന്‍ ആഹ് വിമാനത്തില്‍ അണ്ടിപ്പരിപ്പ് കവറില്‍ നല്‍കിയതിന് എയര്‍ഹോസ്റ്റസിനെ അടിച്ചതും ലോക മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. മക്കളുടെ പിതാവ് എന്ന നിലയിലും കൊറിയന്‍ എയര്‍ ചെയര്‍മാന്‍ എന്ന നിലയിലും അവരുടെ പ്രവൃത്തി തന്നെ ഭീതിപ്പെടുത്തുന്നു. എല്ലാം തന്റെ തെറ്റാണെന്നും ജനങ്ങളോട് മാപ്പു ചോദിക്കുകയാണെന്നും ചോ യാങ് ഹു പറഞ്ഞു.
Next Story

RELATED STORIES

Share it