kasaragod local

മക്കളും ബന്ധുക്കളുമുണ്ടായിട്ടും മുഹമ്മദ് ശാഫി തെരുവിലാണ്

കാഞ്ഞങ്ങാട്: ഒരു കാലത്ത് സമ്പത്തും പ്രതാപവും ഉണ്ടായിട്ടും കൂടെയുണ്ടായിരുന്ന ഭാര്യയും മക്കളും ബന്ധുക്കളുമെല്ലാമുള്ള ജീവിത സായാഹ്നത്തില്‍ തെരുവില്‍ കഴിയുകയാണ് പടന്നക്കാട്ടെ മുഹമ്മദ് ശാഫി എന്ന പ്രവാസി. അധ്യാപികയായ ഭാര്യയും ഡോക്ടറായ മകളും സഹോദരങ്ങളും ഉണ്ടായിട്ടും ആരോരുമില്ലാത്ത അനാഥനെപ്പോലെ തെരുവി ല്‍ അലയുന്നു.
കഴിഞ്ഞ 18ന് കോഴിക്കോട് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ അവശന നിലയില്‍ കാണപ്പെട്ട ഇദ്ദേഹത്തെ 'തെരുവിലെ മക്കള്‍ ചാരിറ്റി' പ്രവര്‍ത്തകര്‍ കോഴിക്കോട് ബീച്ചിലുള്ള ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രണ്ട് ദിവസത്തെ ചികില്‍സക്ക് ശേഷം കാഞ്ഞങ്ങാട് സ്വദേശിയായ ഇദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്തുന്നതിനായി സംഘടനയുടെ കാസര്‍കോട് ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. തെരുവിലെ മക്കള്‍ ചാരിറ്റിയുടെ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ശ്രമഫലമായി ബന്ധുക്കളെ കണ്ടെത്തി അവരെ സമീപിച്ചെങ്കിലും ഇദ്ദേഹത്തെ സ്വീകരിക്കാന്‍ ആരും തയ്യാറായില്ല. ജീവിതത്തിന്റെ വസന്ത കാലത്ത് വിദേശത്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യമെല്ലാം സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ഭാര്യ  അധ്യാപികയാണ്. ഇപ്പോള്‍ ഇവര്‍ ഗള്‍ഫിലാണ്. മകള്‍ എംബിബിഎസിന് പഠിക്കുകയാണ്.
ഭാര്യയുടേയും മക്കളുടെയും സ്‌നേഹവും പരിചരണവും സംരക്ഷണവും ഇദ്ദേഹത്തിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലെ മക്കള്‍ ചാരിറ്റി പ്രവര്‍ത്തകര്‍ ആര്‍ഡിഒയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇയാളെ കുറിച്ചുള്ള വിശദമായ രേഖകള്‍ ലഭ്യമായാലേ നടപടി കൈകൊള്ളാനാവുകയുള്ളുവെന്ന് ആര്‍ഡിഒ പറഞ്ഞു.
Next Story

RELATED STORIES

Share it