Flash News

മക്കയിലുള്ളത് 'മക്കേശ്വര്‍ ക്ഷേത്രം',കുത്തബ്മിനാര്‍ 'വിഷ്ണു സ്തംഭം'; വിവാദ കലണ്ടറുമായി ഹിന്ദു മഹാസഭ

മക്കയിലുള്ളത് മക്കേശ്വര്‍ ക്ഷേത്രം,കുത്തബ്മിനാര്‍ വിഷ്ണു സ്തംഭം; വിവാദ കലണ്ടറുമായി ഹിന്ദു മഹാസഭ
X
ആഗ്ര: മക്കയെ ശിവക്ഷേത്രമാക്കി ഹിന്ദു മഹാസഭയുടെ കലണ്ടര്‍. ഏഴു മുസ് ലിം പള്ളികളും മുഗള്‍ സ്മാരകങ്ങളും ഹിന്ദു ക്ഷേത്രങ്ങളാണെന്നാണ് കലണ്ടറില്‍ ഹിന്ദു മഹാസഭ അവകാശപ്പെടുന്നത്. ഞായറാഴ്ച പുറത്തിറക്കിയ ഹിന്ദു മഹാസഭയുടെ കലണ്ടറിലാണ് മക്കയെയും മുസ് ലിം ആരാധനാലയങ്ങളെയും മുഗള്‍ സ്മാരകങ്ങളെയും ഹിന്ദു ക്ഷേത്രങ്ങളാക്കി ചിത്രീകരിച്ചിരിക്കുന്നത്.



മക്കയിലെ കഅ്ബയുടെ ചിത്രത്തിനെ 'മക്കേശ്വര്‍ മഹേദേവ ക്ഷേത്രം' എന്നാണ് കലണ്ടറില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. താജ്മഹലിനെ 'തേജോ മഹാലയ ക്ഷേത്ര'മെന്നും മധ്യപ്രദേശിലെ കമല്‍ മൗലാനാ പള്ളിയെ 'ഭോജ് ശാല' എന്നും കലണ്ടറില്‍ വിശേഷിപ്പിച്ചിരിക്കുന്നു. കുത്തബ്മിനാറിനെ 'വിഷ്ണു സ്തംഭം' എന്നാണ് കലണ്ടറിലുള്ളത്. അയോധ്യ 'രാമ ജന്മ ഭൂമി' ആണെന്നും കാശിയിലെ ഗ്യാന്‍വാപി പള്ളി 'വിശ്വനാഥ ക്ഷേത്രം'ആണെന്നും ജൗന്‍പൂരിലെ അട്ടലാ പള്ളി 'അത്‌ല ദേവി ക്ഷേത്ര'മാണെന്നുമാണ് ഹിന്ദു മഹാസഭയുടെ വാദം.
തങ്ങള്‍ ഈ രാഷ്ട്രത്തെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ തീരുമാനം എടുത്തിട്ടുണ്ടെന്നാണ് ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേയുടെ പ്രതികരണം. തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ച് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അവര്‍ പറഞ്ഞു. "മുസ് ലിങ്ങള്‍ ഹിന്ദു ആരാധനാലയങ്ങള്‍ കൊള്ളയടിച്ച് അവ പേരുമാറ്റി മുസ് ലിം ആരാധനാലയങ്ങളാക്കുകയായിരുന്നു. അവയെല്ലാം ഇനി അവര്‍ തിരിച്ചുതരണം. തങ്ങള്‍ അവയുടെ പേര് കലണ്ടറില്‍ പരാമര്‍ശിച്ച തരത്തില്‍ തിരികെ കൊണ്ടുവരും"- അവര്‍ പറഞ്ഞു.കലണ്ടറില്‍ പറഞ്ഞിരിക്കുന്ന പേരുകള്‍ വാരണാസി കോളേജിലെ ചരിത്ര അധ്യാപകനായിരുന്ന ബിപി സക്‌സേന സ്ഥിരീകരിച്ചതാണെന്നും അത് സാധൂകരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞതായും പാണ്ഡേ പറഞ്ഞു.
Next Story

RELATED STORIES

Share it