Flash News

മകള്‍ അണിഞ്ഞത് 75 പവന്‍ മാത്രമെന്ന് ഗീതാഗോപിയുടെ വിശദീകരണം

മകള്‍ അണിഞ്ഞത് 75 പവന്‍ മാത്രമെന്ന് ഗീതാഗോപിയുടെ വിശദീകരണം
X


തൃശൂര്‍ : തന്റെ മകളുടെ വിവാഹത്തിന് അന്‍പത് പവന്‍ മാത്രമേ താന്‍ നല്‍കിയിട്ടുള്ളൂവെന്നും ബാക്കി സ്വര്‍ണം ബന്ധുക്കളും സുഹൃത്തുക്കളും സമ്മാനമായി നല്‍കിയതാണെന്നും സിപിഐ എംഎല്‍എ ഗീതാ ഗോപി പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയതായി റിപോര്‍ട്ട്.

മകളുടെ വിവാഹത്തിലുണ്ടായ ആഡംബരം സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിന് വഴിയൊരുക്കിയ സാഹചര്യത്തില്‍ പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് എം എല്‍ എ വിശദീകരണം നല്‍കിയത്. ഗുരുവായൂരില്‍ വച്ച് നടന്ന വിവാഹച്ചടങ്ങിനോടനുബന്ധിച്ച് സര്‍വാഭരണ വിഭൂഷിതയായ വധുവിന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് പാര്‍ട്ടി വിശദീകരണം തേടിയത്.

ആഡംബരം ഒഴിവാക്കി വിവാഹങ്ങള്‍ ലളിതമാക്കണമെന്ന ചര്‍ച്ച മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിക്കുന്നതിനിടെ ഡെസ്‌കിലടിച്ച് പിന്തുണ പ്രഖ്യാപിച്ച ഗീത ഗോപി സ്വന്തം മകളുടെ വിവാഹത്തില്‍ ആഡംബരം കാണിച്ചതാണ് സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിന് വഴിയൊരുക്കിയത്. 75 പവന്‍ മാത്രമാണ് മകള്‍ അണിഞ്ഞതെന്നും ഇതില്‍ ഇരുപത്തഞ്ച് പവനോളം ബന്ധുക്കളും സുഹൃത്തുക്കളും സമ്മാനം നല്‍കിയതാണെന്നുമാണ് ഗീതാഗോപിയുടെ വിശദീകരണം.
Next Story

RELATED STORIES

Share it