Flash News

മകളെ ശല്യപ്പെടുത്തിയയാള്‍ അമ്മയെ പെട്രോളൊഴിച്ച് കത്തിച്ചു

മകളെ ശല്യപ്പെടുത്തിയയാള്‍ അമ്മയെ പെട്രോളൊഴിച്ച് കത്തിച്ചു
X


മുംബൈ: മകളെ നിരന്തരം ശല്യപ്പെടുത്തിയ യുവാവിനെ ചെറുത്ത അമ്മയെ യുവാവ് പെട്രോളൊഴിച്ച് കത്തിച്ചു. അമ്മയും അമ്മയോടൊപ്പം പൊള്ളലേറ്റ സുഹൃത്തും അവരുടെ രണ്ട് വയസ്സുള്ള കുഞ്ഞും മുബൈ മസീന ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിയുകയാണ്. സംഭവത്തില്‍ 25കാരനായ ദീപക് ജേത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മകള്‍ക്ക് നേരെ നഗ്‌നത പ്രദര്‍ശിപ്പിക്കുന്നത് പതിവാക്കിയ ദീപകിന് പല തവണ പെണ്‍കുട്ടിയും അമ്മയായ അമരാവതി ഹരിജനും താക്കീത് നല്‍കിയിട്ടും ദീപക് പ്രവൃത്തി തുടരുകയായിരുന്നു. അമരാവതിക്ക് 94 ശതമാനവും പൊള്ളലേറ്റിരിക്കുകയാണ്. ദീപക് ശല്യപ്പെടുത്തുന്നുവെന്ന പറഞ്ഞ് കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. യുവാവിന്റെ മുഖത്തടിച്ച് പോലീസ് പറഞ്ഞയച്ചു എന്നല്ലാതെ പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച്ച വരുത്തി എന്നാണ് സ്ത്രീ സംഘടനകള്‍ പറയുന്നത്. വീടിന് പുറത്തുനിന്ന തന്റെ ദേഹത്തേക്കും യുവാവ് പെട്രോള്‍ ഒഴിച്ചതായി 18കാരിയായ പെണ്‍കുട്ടി പറയുന്നു.
Next Story

RELATED STORIES

Share it