Flash News

മകളെ രക്ഷിക്കാന്‍ കോടതിയില്‍ പോയതാണോ താന്‍ ചെയ്ത തെറ്റെന്ന് ഹാദിയയുടെ പിതാവ്

മകളെ രക്ഷിക്കാന്‍ കോടതിയില്‍ പോയതാണോ താന്‍ ചെയ്ത തെറ്റെന്ന് ഹാദിയയുടെ പിതാവ്
X


സര്‍ക്കാരിനും വനിതാ കമ്മീഷനുമെതിരേ ഹാദിയയുടെ പിതാവ് അശോകന്‍ രംഗത്ത്. എന്‍ഐഎ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്തിനെന്നു ചോദിച്ച അശോകന്‍ സര്‍ക്കാരില്‍ നിന്നും തനിക്ക് നീതി ലഭിച്ചില്ലെന്നും ആരോപിച്ചു. നേതാക്കള്‍ തന്നെ വിമര്‍ശിക്കുന്നത് എന്തറിഞ്ഞിട്ടാണെന്നും മകളെ രക്ഷിക്കാന്‍ കോടതിയില്‍ പോയതാണോ താന്‍ ചെയ്ത തെറ്റെന്നും ഹാദിയയുടെ പിതാവ് ചോദിക്കുന്നു. 21 കുട്ടികള്‍ ഐഎസിലേക്ക് പോയത് ഇവിടെ നിന്നാണെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം. സര്‍ക്കാര്‍ കണ്ണടച്ചിരിക്കരുത്. സര്‍ക്കാര്‍ എല്ലാ പൗരന്മാരുടെയും സര്‍ക്കാരാണെന്ന് ഓര്‍മിക്കണമെന്നും ഹാദിയയുടെ പിതാവ് പറയുന്നു.

[related]
Next Story

RELATED STORIES

Share it