kasaragod local

മകളെ പീഡിപ്പിച്ച പിതാവിനൊപ്പം കൂട്ടുനിന്ന മാതാവും അറസ്റ്റില്‍

കാസര്‍കോട്: പ്ലസ്ടു വിദ്യാര്‍ഥിനിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പിതാവിനൊപ്പം കൂട്ടുനിന്ന മാതാവിനേയും പോലിസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടി പോലിസില്‍ നല്‍കിയ മൊഴിയില്‍ പിതാവ് പീഡിപ്പിച്ച സമയത്തൊക്കെ മാതാവ് ഒത്താശ നല്‍കിയതായി പറഞ്ഞിരുന്നു. തുടര്‍ന്ന്  വനിതാ പോലിസിന്റെ സഹായത്തോടെ മാതാവിനെ വിളിച്ചു വരുത്തുകയായിരുന്നു.
സംഭവത്തില്‍ 45 കാരിയായ മാതാവിന് പങ്കുള്ളതായി തെളിഞ്ഞതിനേ തുടര്‍ന്ന് ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം കാഞ്ഞങ്ങാട് സബ് ജയിലിലാക്കി.
മകളെ നാല് വര്‍ഷത്തോളമായി പിതാവ് പീഡിപ്പിച്ചു വരികയായിരുന്നു.
പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പെണ്‍കുട്ടി വിവരം മാതാവിനോട് പറഞ്ഞപ്പോള്‍ ഭര്‍ത്താവ് ഇവരേ ഉപേക്ഷിച്ചേക്കുമെന്ന് ഭയന്ന് വിവരം മുടിവെക്കുകയും ഒത്താശ ചെയ്യുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it