മകളെ കൊലപ്പെടുത്തി ഫ്രീസറില്‍ ഒളിപ്പിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: മൂന്നുവയസ്സുകാരിയായ മകളെ അടിച്ചുകൊന്ന് മൃതദേഹം ഫ്രീസറില്‍ ഒളിപ്പിച്ച മാതാപിതാക്കളെ കുവൈത്ത് പോലിസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി അറിയിച്ചു. സലീം ബുഹാന്‍ (26), ഭാര്യ ആമിറ ഹുസയ്ന്‍ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെയുഎന്‍എ റിപോര്‍ട്ട് ചെയ്തു.
മയക്കുമരുന്നിന്റെ ലഹരിയില്‍ ഇവര്‍ കുട്ടിയെ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. ഒരാഴ്ചയോളമായി കുട്ടിയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചു വയ്ക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. കുട്ടി മരിച്ചതെന്നാണെന്ന് വ്യക്തമല്ല. കുട്ടിയുടെ ശരീരത്തില്‍ തീപ്പൊള്ളലേറ്റ പാടുകളുണ്ട്. ഇവര്‍ക്ക് മറ്റു മൂന്നു കുഞ്ഞുങ്ങള്‍ കൂടിയുണ്ടെന്നാണ് വിവരം.
Next Story

RELATED STORIES

Share it