World

മകളെ കാണാന്‍ സിനിക്കും വെസ്‌ലിക്കും വിലക്ക്

ഹൂസ്റ്റണ്‍: മുന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെയും ഭാര്യ സിനി മാത്യൂസിനെയും സ്വന്തം മകളെ കാണുന്നതില്‍നിന്ന് യുഎസ് കോടതി വിലക്കി. ഷെറിന്‍ മാത്യൂസിന്റെ മരണത്തിന് ഇരുവരും ഉത്തരവാദികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇരുവര്‍ക്കും രക്ഷിതാവെന്ന നിലയിലുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ദമ്പതികള്‍ ഇന്ത്യയില്‍നിന്നു ദത്തെടുത്ത ഷെറിന്‍ മാത്യൂസിനെ കാണാതാവുകയും പിന്നീട് മൃതദേഹം വീടിനടുത്തുള്ള ഓടയില്‍നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഷെറിന്റെ കൈകാലുകളിലെ അസ്ഥികള്‍ ഒടിഞ്ഞിരുന്നതായി പരിശോധന നടത്തിയ ഡോക്ടര്‍ കോടതിയെ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it