Flash News

മകളുടെ മതം പ്രശ്‌നമല്ല;ഷെഫിന്‍ ജഹാനെ അംഗീകരിക്കില്ല: അശോകന്‍

മകളുടെ മതം പ്രശ്‌നമല്ല;ഷെഫിന്‍ ജഹാനെ അംഗീകരിക്കില്ല: അശോകന്‍
X


[related] കോട്ടയം: മകള്‍ ഏത് മതത്തില്‍ വിശ്വസിച്ച് ജീവിച്ചാലും തനിക്ക് യാതൊരുവിധ പ്രശ്‌നവുമില്ലെന്ന് ഹാദിയയുടെ പിതാവ് അശോകന്‍. എന്നാല്‍, ഷെഫിന്‍ ജഹാനെ അംഗീകരിക്കില്ലെന്ന് അശോകന്‍ വൈക്കത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
താന്‍ വീട്ടുതടങ്കലിലാണെന്നും പിതാവ് മര്‍ദ്ദിക്കുന്നുണ്ടെന്നുമുള്ള ഹാദിയയുടെ വാദം അശോകന്‍ തള്ളി. ഹാദിയക്ക് പുറത്തു പോകാന്‍ ഒരു തടസ്സവുമില്ലെന്നും സ്വന്തം തീരുമാനപ്രകാരമാണ് അവള്‍ പുറത്തിറങ്ങാത്തതെന്നും അശോകന്‍ പറഞ്ഞു. വീടിന് ചുറ്റും പോലീസ് കാവലുണ്ട്. വീടിനകത്ത് രണ്ട് വനിതാ പോലീസുകാരുണ്ട്. ഹാദിയക്ക് എവിടെ വേണമെങ്കിലും പോലീസ് സംരക്ഷണയില്‍ പോകാം. താന്‍ തന്നെ അതിന് അനുമതി നല്‍കിയിട്ടുണ്ട്. പ്രായമായ മകളെ തനിക്ക് എടുത്തുകൊണ്ട് പുറത്തുപോകാന്‍ കഴിയില്ലെന്നും അശോകന്‍ പറഞ്ഞു. കോടതി ഉത്തരവ് താന്‍ അംഗീകരിക്കുന്നു. ഉത്തരവ് പ്രകാരം നവംബര്‍ 27 ന് ഹാദിയയെ കോടതിയില്‍ ഹാജരാക്കും. താന്‍ മകളെ വീട്ട് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നത് വ്യാജ പ്രചരണമാണെന്നും അശോകന്‍ പറഞ്ഞു. എത് മതത്തില്‍പ്പെട്ടയാളെയും മകള്‍ വിവാഹം കഴിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ല. പക്ഷേ ഇവിടെ നടന്നത് പ്രണയമല്ല. പോപുലര്‍
ഫ്രണ്ടുകാരനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും  ഈ കാര്യങ്ങളൊക്കെ കോടതിക്ക് മുന്നില്‍ ഉന്നയിച്ചിട്ടുണ്ടെന്നും കോടതി വിധിയില്‍ വിശ്വാസമുണ്ടെന്നും അശോകന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it