Flash News

മകളുടെ ഘാതകരെ പിടികൂടിയ മാതാവ് കൊല്ലപ്പെട്ടു



മെക്‌സിക്കോസിറ്റി: മെക്‌സിക്കോയില്‍ മകളുടെ കൊലപാതകം അന്വേഷിച്ച മാതാവ് വെടിയേറ്റു മരിച്ച നിലയില്‍. മിറിയം റോഡ്രിഗസ് മാര്‍ടിനസിനെയാണ് മെക്‌സിക്കോയിലെ സാന്‍ ഫെര്‍ണാണ്ടോയിലെ വസതിയില്‍ മാതൃദിനമായ ബുധനാഴ്ച (മെയ് 10) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരു പ്രാദേശിക മയക്കുമരുന്ന് സംഘത്തിലെ അംഗങ്ങളായിരുന്നു തന്റെ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് ഇവര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയും വിവരങ്ങള്‍ പോലിസിന് കൈമാറുകയും ചെയ്തിരുന്നു. തുടര്‍ന്ന് കൊലപാതകക്കേസില്‍ സംഘം അറസ്റ്റിലായി.
Next Story

RELATED STORIES

Share it