മകരവിളക്ക് : ഉദ്യോഗസ്ഥരെ ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു

തിരുവനന്തപുരം: ശബരിമലയില്‍ മകരവിളക്ക് ദര്‍ശനവുമായി ബന്ധപ്പെട്ട് ഭക്തര്‍ക്കു ബുദ്ധിമുട്ടുകളോ, അനിഷ്ടസംഭവങ്ങളോ ഉണ്ടാവാത്ത രീതിയില്‍ പഴുതില്ലാതെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയ ഡിജിപി സെന്‍കുമാറുള്‍പ്പെടെയുള്ള പോലിസ് ഉദ്യോഗസ്ഥരെയും ദേവസ്വം ഉള്‍പ്പെടെയുള്ള മറ്റു വകുപ്പുകളുടെ ഉദ്യോഗസ്ഥരെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിനന്ദിച്ചു. മകരവിളക്ക് മഹോല്‍സവം അപകടരഹിതവും മാലിന്യരഹിതവും ചൂഷണരഹിതവുമാക്കാന്‍ കൈയും മെയ്യും മറന്ന് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ദേവസ്വം മന്ത്രി വി എസ് ശിവകുമാര്‍ കൃതജ്ഞത രേഖപ്പെടുത്തി. കൂട്ടായ്മയുടെ ഈ മഹാവിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ജനപ്രതിനിധികള്‍, ദേവസ്വം ബോര്‍ഡ് അധികൃതര്‍, സര്‍ക്കാര്‍- ദേവസ്വം ജീവനക്കാര്‍, ഏജന്‍സികള്‍, സന്നദ്ധസംഘടനകള്‍, ഭക്തജനങ്ങള്‍ എന്നിവരെയെല്ലാം, സന്നിധാനം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി അഭിനന്ദിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും പോലിസ്, ആര്‍എഫ്, എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ അക്ഷീണം പ്രവര്‍ത്തിച്ചു. ദേവസ്വം, റവന്യൂ, ധനം, ആഭ്യന്തരം, വനം, ജലവിഭവം, ഊര്‍ജം, ആരോഗ്യം, പൊതുമരാമത്ത്, ഗതാഗതം, പൊതുഭരണം മുതലായ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ മികച്ച സേവനം കാഴ്ചവച്ചു. കെഎസ്ആര്‍ടിസി, ഭക്ഷ്യസുരക്ഷാവിഭാഗം, എക്‌സൈസ്, മലിനീകരണ നിയന്ത്രണബോര്‍ഡ് മുതലായവയിലെ ജീവനക്കാര്‍ക്കും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ മാതൃക സൃഷ്ടിച്ചവര്‍ക്കും മന്ത്രി നന്ദി രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it