Idukki local

മകരവിളക്കിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഇടുക്കി: മകരവിളക്ക് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കായി പുല്ലുമേട് ഒരുങ്ങി. ജില്ലാഭരണകൂടം ഏര്‍പ്പെടുത്തിയ വിപുലമായ സജ്ജീകരണങ്ങളുടെ അവസാനവട്ട ഒരുക്കങ്ങള്‍ ജില്ലാകലക്ടര്‍ ഡോ.എ കൗശിഗന്റെ നേതൃത്വത്തില്‍ ഉന്നതസംഘം വിലയിരുത്തി. ജില്ലയില്‍ തീര്‍ഥാടകര്‍ എത്തിച്ചേരുന്ന സ്ഥലങ്ങളില്‍ വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളുടെ ഏകോപനം ഇതിനായി നിയോഗിച്ചിട്ടുള്ള ചാര്‍ജ് ഓഫിസര്‍മാര്‍/എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമാര്‍ നിര്‍വഹിക്കും.

തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങളുടെ ഏകോപനത്തിനായി കലക്ട്രേറ്റിലും പീരുമേട് താലൂക്കിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. വിവിധ സ്ഥലങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌കുകളും പ്രവര്‍ത്തിക്കുന്നു. 16 വരെ ഇവയുടെ പ്രവര്‍ത്തനം തുടരും. മഞ്ചുമല വില്ലേജ് ഓഫിസിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. ഫോണ്‍ നമ്പര്‍ 04869 253362, 8547612910. ഹെല്‍പ്പ് ഡെസ്‌കുകള്‍ കുമളിയിലും പെരിയാറിലും പ്രവര്‍ത്തിക്കും. ഫോണ്‍കുമളി04869 224252, 8547612911, പെരിയാര്‍ 04869 224252, 8547612909.
അഗ്നിരക്ഷാ സേവന വിഭാഗത്തിന്റെ നേതൃത്വത്തില്‍ പീരുമേട്, കുമളി, വണ്ടിപ്പെരിയാര്‍, സത്രം, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവടങ്ങിളില്‍ ആറ് ഫയര്‍പോയിന്റുകള്‍ സജ്ജീകരിച്ചു.ആംബുലന്‍സ് സംവിധാനങ്ങളോടെ അധിക ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.
ഉപ്പുപാറയില്‍ ഫയര്‍ എഞ്ചിനുകള്‍, ആംബുലന്‍സ്, ആസ്‌കാലൈറ്റുകള്‍, ടോര്‍ച്ചുകള്‍ തുടങ്ങിയവയും കുമളിയില്‍ ഫയര്‍ എന്‍ജിനൊപ്പം ടോര്‍ച്ചുകളും ആസ്‌കാ ലൈറ്റുകളുമാണ് അടിയന്തരാവശ്യങ്ങള്‍ക്കായി എത്തിച്ചിട്ടുള്ളത്. വണ്ടിപ്പെരിയാറില്‍ ഒരു ഫയര്‍ എന്‍ജിനും സുരക്ഷാ ഉപകരണങ്ങളും സത്രത്തിലും പരുന്തുംമ്പാറയിലും ഫയര്‍ എഞ്ചിനൊപ്പം ജീപ്പും അസ്‌കാലൈറ്റുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്. പാഞ്ചാലിമേട്ടില്‍ ആസ്‌കാലൈറ്റുകള്‍ക്കൊപ്പം ഫയര്‍ എന്‍ജിനും മറ്റ് ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്.
ജില്ലയ്ക്ക് പുറമെ എറണാകുളം ജില്ലയില്‍ നിന്നാണ് ആവശ്യമായ വാഹനങ്ങളും ഉപകരണങ്ങളും എത്തിച്ചത്. അയ്യപ്പഭക്തര്‍ക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആര്‍ടിഒ റോയി കെ മാത്യു അറിയിച്ചു. വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ റൂട്ടുകളില്‍ പട്രോളിങ് നടത്തും. കെഎസ്ആര്‍ടിസിയുടെ 50 ബസ്സുകള്‍ സര്‍വീസ് നടത്തും.
Next Story

RELATED STORIES

Share it