മകന് ജോലി നല്‍കണം: കെജ്‌രിവാളിനോട് രോഹിതിന്റെ അമ്മ

ന്യൂഡല്‍ഹി: തന്റെ ഇളയ മകന് ജോലി നല്‍കണമെന്നാവശ്യപ്പെട്ട് രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സന്ദര്‍ശിച്ചു. ഡല്‍ഹിയിലെ കെജ്‌രിവാളിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇളയ മകന്‍ രാജ വെമുല, രോഹിതിന്റെ സുഹൃത്ത് സുകന്ന വെമുല എന്നിവരോെടാപ്പമാണ് രാധിക കെജ്‌രിവാളിനെ കണ്ടത്. ജിയോളജിയില്‍ ബിരുദാനന്തര ബിരുദധാരിയായ മകന്‍ രാജയ്ക്ക് ജോലി നല്‍കണമെന്ന് രാധിക അഭ്യര്‍ഥിച്ചു.രോഹിതിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ കെജ്‌രിവാള്‍ പങ്കെടുത്തിരുന്നു.
Next Story

RELATED STORIES

Share it