മകന്‍ അച്ഛനെ കുത്തിക്കൊന്നു

കിളികൊല്ലൂര്‍(കൊല്ലം): മകന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു. മങ്ങാട് തട്ടിന്‍പുറത്ത് വീട്ടില്‍ ശത്രുഘ്‌നന്‍പിള്ള(69)യാണ് മരിച്ചത്. മകന്‍ രാജീവി(45)നെ കിളികൊല്ലൂര്‍ പോലിസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ഒരു കൊലക്കേസില്‍ പ്രതിയായ രാജീവ് വീട്ടില്‍ നിന്ന് അകന്നുകഴിയുകയായിരുന്നു. ബുധനാഴ്ച രാത്രി അപ്രതീക്ഷിതമായി ഇയാള്‍ വീട്ടിലെത്തി. തുടര്‍ന്ന് പിതാവുമായി വാക്കുതര്‍ക്കമുണ്ടായി.
മദ്യലഹരിയിലായിരുന്ന രാജീവ് കത്തി ഉപയോഗിച്ച് പിതാവിനെ കുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ശത്രുഘ്‌നന്‍പിള്ള ഇന്നലെ രാവിലെയാണ് മരിച്ചത്. രാജീവിനെതിരേ ആദ്യം വധശ്രമത്തിനും പിന്നീട് കൊലപാതകത്തിനും കേസെടുത്തു.
Next Story

RELATED STORIES

Share it