kozhikode local

മകന്റെ കൈയില്‍നിന്ന് വെടി പൊട്ടി അമ്മ മരിച്ച സംഭവം; തോക്ക് നല്‍കിയ ആളെ അറസ്റ്റ് ചെയ്തു

പേരാമ്പ്ര: പൂഴിത്തോട് മകന്റെ കൈയിലെ തോക്ക് പൊട്ടി അമ്മ മരിച്ച സംഭവത്തില്‍ തോക്ക് നല്‍കിയ ആളെ അറസ്റ്റ് ചെയ്തു. പൂഴിത്തോട് വേനക്കുഴിയില്‍ ഷിനീഷ്(36) പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുമ്പാകെ കീഴടങ്ങുകയായിരുന്നു. ഇയാള്‍ മരിച്ച ഷൈജിയുടെ വിടിന് സമീപത്തായിരുന്നു താമസം.
ഷിനീഷ് ഷൈജിയുടെ ഭര്‍ത്താവ് ചിത്രാംഗതന് ആറ് ആഴ്ചമുമ്പ് നല്‍കിയ തോക്കില്‍ നിന്ന് വെടിയുതിര്‍ന്നാണ് ഷൈജി മരിച്ചത്. അതിനു ശേഷം തിമിരി, ആലക്കോട്, തിരുവനന്തപുരം ഭാഗങ്ങളില്‍ മാറിമാറി താമസിച്ചു വരുകയായിരുന്ന ഷിനീഷിനെ സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലിസ് പിന്തുടരുന്നുണ്ടായിരുന്നു. ഇന്നലെ പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുമ്പാകെ ഹാജരായ ഇയാളെ പയ്യോളി കോടതിയില്‍ ഹാജരാക്കി. പേരാമ്പ്ര സര്‍ക്കിര്‍ ഇന്‍സ്പക്ടര്‍ കെ പി സുനില്‍കുമാറിനായിരുന്നു അന്വേഷണ ചുമതല.
Next Story

RELATED STORIES

Share it