Pathanamthitta local

മഅ്ദനിയുടെ ജീവന്‍ രക്ഷിക്കണം: ഡികെജെയു

കോന്നി: വിവിധ രോഗങ്ങളാല്‍ ജീവന് ഭീഷണി നേരിടുന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ വിചാരണ എളുപ്പമാക്കണമെന്നും വിദഗ്ദ ചികില്‍സയ്ക്കായി കേരളത്തില്‍ എത്തിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാവണമെന്നും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ കോന്നി താലൂക്ക് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. യോഗം ലജ്‌നത്തുല്‍ മുഅല്ലിമീന്‍ പത്തനംതിട്ട മേഖലാ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എസ് മുഹമ്മദ് ഹുസൈന്‍ മൗലവി അല്‍ഹാദി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഷുക്കൂര്‍ മൗലവി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എച്ച് എം ഹനീഫാ മൗലവി(പ്രസി.), അബ്ദുല്‍ സമദ് മൗലവി അല്‍ഖാസിമി, കെ എച് ബഷീര്‍ മൗലവി(വൈ. പ്രസി.), എസ് മുഹമ്മദ് ഹുസൈന്‍ മൗലവി അല്‍ഹാദി(ജന. സെക്ര.), താജൂദ്ദീന്‍ മൗലവി, സിദ്ദീഖ് മൗലവി(ജോ. സെക്ര.), നജീബ് മൗലവി(ഖജാ.) തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it