Flash News

മഅ്ദനിക്ക് നീതി ലഭ്യമാക്കണം: സ്പീക്കര്‍

മഅ്ദനിക്ക് നീതി ലഭ്യമാക്കണം: സ്പീക്കര്‍
X
പൊന്നാനി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനില അനുദിനം വഷളായിവരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് നീതി ലഭ്യമാക്കാന്‍ വേണ്ട സാഹചര്യം സൃഷ്ടിക്കണമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. മഅ്ദനിക്ക് നിതി ലഭ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് പി.ഡി.പി. പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമര്‍പ്പിച്ച നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.



രോഗിയും വികലാംഗനുമായ മഅ്ദനിക്ക് മാനുഷിക പരിഗണന നല്‍കണമെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. നിയോജമകമണ്ഡലം പ്രസിഡന്റ് എം.മൊയ്തുണ്ണി ഹാജി, സെക്രട്ടറി അഷ്‌റഫ് പൊന്നാനി, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ അസീസ് വെളിയങ്കോട്, എം.എ അഹമ്മദ് കബീര്‍, ജില്ലാ കമ്മിറ്റി അംഗം നസീര്‍ പുറങ്ങ്, ട്രഷറര്‍ ഷാഫി പെരുമ്പടപ്പ്, ജോ.സെക്രട്ടറി ഫൈസല്‍ ചങ്ങരംകുളം, പി.സി.എഫ് ജില്ലാ കമ്മിറ്റി അംഗം അബുനാസ്, പി.ടി.യു.സി മണ്ഡലം പ്രസിഡന്റ് ഹൈദര്‍ പാലയ്ക്കല്‍, പി.എച്ച്.എഫ് മണ്ഡലം പ്രസിഡന്റ് സുബൈര്‍ മൗലവി എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it