Flash News

മഅ്ദനിക്ക് നാട്ടിലെത്താന്‍ അനുമതി, വിചാരണ ഒരു വര്‍ഷത്തിനകം തീര്‍ക്കണം

ന്യൂഡല്‍ഹി :  ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുള്‍നാസര്‍ മഅ്ദനിക്ക് നാട്ടില്‍ പോകാന്‍ സുപ്രീംകോടതിയുടെ അനുമതി. അസുഖബാധിതയായ മാതാവിനെ കാണുന്നതിനാണിത്. എത്രനാളത്തേക്കാണ് പുറത്തിറങ്ങാനാവുക എന്നത് വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. കേസിന്റെ വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ജസ്റ്റിസുമാരായ എസ്.എ.ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം.
കേസിന്റെ വാദത്തിനായി എല്ലാ ദിവസവും കോടതിയില്‍ ഹാജരാവാണമെന്ന വ്യവസ്ഥയിലും ബെഞ്ച് ഇളവ് അനുവദിച്ചിട്ടുണ്ട്. ആവശ്യമുള്ളപ്പോള്‍ മാത്രം കോടതിയില്‍ മഅദനിയെ കോടതിയില്‍ എത്തിച്ചാല്‍ മതിയെന്നാണ്  കോടതി വ്യക്തമാക്കിയത്. തനിക്കെതിരായ എല്ലാ കേസുകളും ഒരുമിച്ച് വാദം കേള്‍ക്കണമെന്ന മഅദനിയുടെ ആവശ്യം  കോടതി പിന്നീട് പരിഗണിക്കും.
Next Story

RELATED STORIES

Share it