kasaragod local

മംഗളൂരു വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ 4.230 കിലോ സ്വര്‍ണം പിടികൂടി. ദുബയില്‍ നിന്നെത്തിയ ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ കടത്തിക്കൊണ്ടുവന്ന സ്വര്‍ണമാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചത്. വിമാനത്തിലെ ശുചിമുറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. രാജ്യാന്തര സര്‍വീസിനായി ദുബയില്‍ നിന്ന് മംഗളൂരുവിലെത്തി ആഭ്യന്തര സര്‍വീസായി മുംബൈയിലേക്ക് പോകുന്ന വിമാനത്തിലാണ് സ്വര്‍ണം കണ്ടെത്തിയത്.
ഒരുകിലോ തൂക്കമുള്ള നാല് സ്വര്‍ണക്കട്ടികളാണ് കണ്ടെത്തിയത്. ദുബയില്‍ നിന്ന് ശുചിമുറിയില്‍ ഒളിപ്പിച്ചതാണ് ഇവ. ആഭ്യന്തര യാത്രക്കാരെ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധിക്കാറില്ല.
ഈ അവസരം മുതലെടുത്താണ് മംഗളൂരുവില്‍ നിന്ന് കയറി കള്ളക്കടത്ത് സംഘം മുംബൈ വഴി പുറത്തിറങ്ങാനായി പദ്ധതി ഇട്ടതെന്ന് കരുതുന്നു. എന്നാല്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചവരെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. മംഗളൂരു വിമാനത്താവളത്തില്‍ ഒരു ദിവസത്തെ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണ് ഇന്നലെ നടന്നത്. ഇതേ വിമാനത്തില്‍ എത്തിയ യാത്രക്കാരന്റെ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 230 ഗ്രാം സ്വര്‍ണവും കണ്ടെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it