Flash News

മംഗളൂരു പബ് ആക്രമണം:പ്രമോദ് മുത്തലിക്ക് അടക്കം മുഴുവന്‍ ശ്രീരാമ സേന പ്രവര്‍ത്തകരെയും വെറുതെവിട്ടു

മംഗളൂരു പബ് ആക്രമണം:പ്രമോദ് മുത്തലിക്ക് അടക്കം മുഴുവന്‍ ശ്രീരാമ സേന പ്രവര്‍ത്തകരെയും വെറുതെവിട്ടു
X
മംഗളൂരു: 2009ലെ മംഗളൂരു പബ് ആക്രമണക്കേസില്‍ ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിക്കടക്കം മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. മംഗളൂരു ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ച് മുഴുവന്‍ പ്രതികളെയും വെറുതെവിട്ടത്.



2009 ജനുവരി 24നായിരുന്നു സംഭവം. പ്രമോദ് മുത്തലിക്കിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ 40ഓളം വരുന്ന ശ്രീരാമസേന പ്രവര്‍ത്തകര്‍ പബിലേക്ക് ഇടിച്ചുകയറുകയും ഇന്ത്യന്‍ പാരമ്പര്യ മൂല്യങ്ങളെ തകര്‍ക്കുന്ന രീതിയില്‍ പെരുമാറിയെന്നാരോപിച്ച് സ്ത്രീകളെയും പുരുഷന്മാരെയും മര്‍ദ്ദിക്കുകയുമായിരുന്നു.
Next Story

RELATED STORIES

Share it