Flash News

സംഘപരിവാരപ്രവര്‍ത്തകന്റെ കൊല: മംഗളൂരുവിലും പരിസരങ്ങളിലും വ്യാപക സംഘര്‍ഷം

സംഘപരിവാരപ്രവര്‍ത്തകന്റെ കൊല: മംഗളൂരുവിലും പരിസരങ്ങളിലും വ്യാപക സംഘര്‍ഷം
X
മംഗളൂരു: ബൈക്ക് തടഞ്ഞുനിര്‍ത്തി സംഘപരിവാര പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് മംഗളൂരുവിലും പരിസരങ്ങളിലും വ്യാപക സംഘര്‍ഷം. ഇന്നലെ രാവിലെ രണ്ടുപേര്‍ക്കു വെട്ടേറ്റു. ബന്ദറിലെ മുബഷിര്‍(22), കൊട്ടാരചൗക്കിയിലെ ബഷീര്‍(47) എന്നിവര്‍ക്കാണു വെട്ടേറ്റത്.


ഇവരെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം സൂറത്കല്‍ സ്വദേശി ദീപക്(22) ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കാട്ടിപ്പള്ളയില്‍ വച്ച് കാറിലെത്തിയ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് മുല്‍ക്കിയിലെ നൗഷാദ്, റിസ്‌വാന്‍, പിങ്കിനവാസ്, നിര്‍ഷാന്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കനറയുടെ പല ഭാഗങ്ങളിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്. അക്രമികളെ കണ്ടാലുടന്‍ പിടികൂടാന്‍ പോലിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
മംഗളൂരുവിലും പരിസരങ്ങളിലും ഉടലെടുത്ത സംഘര്‍ഷത്തെ തുടര്‍ന്ന് അതിര്‍ത്തിമേഖലയിലും കനത്ത ജാഗ്രതപാലിക്കാന്‍ പോലിസ് നിര്‍ദേശം നല്‍കി. മഞ്ചേശ്വരം, കുമ്പള പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തികളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുള്ളത്. വാഹനപരിശോധന കര്‍ശനമാക്കാനും പട്രോളിങ് നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ണാടകയില്‍നിന്നു വരുന്ന മുഴുവന്‍ വാഹനങ്ങളും പരിശോധിക്കാനും നിര്‍ദേശമുണ്ട്. അതിര്‍ത്തിമേഖലയില്‍ പോലിസ് പിക്കറ്റ് പോസ്റ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it