Kottayam Local

മംഗളഗിരി- മാര്‍മല അരുവി റോഡ് യാഥാര്‍ഥ്യമായി

തീക്കോയി: വിനോദസഞ്ചാരികള്‍ക്ക് ആശ്വാസം പകര്‍ന്ന്  മംഗളഗിരി- മാര്‍മല അരുവി റോഡ് യാഥാര്‍ഥ്യമായി. 2012ല്‍ കേന്ദ്രസര്‍ക്കാരിന്റെ പിഎംജിഎസ്‌വൈ പദ്ധതി പ്രകാരം ഏറ്റെടുത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച തീക്കോയി ഗ്രാമപ്പഞ്ചായത്തിലെ മംഗളഗിരി- മാര്‍മല അരുവി റോഡിന്റെ ഉദ്ഘാടനം മംഗളഗിരിയില്‍ നടന്നു.
4,29,05, 225 രൂപയാണ് പദ്ധതി തുക. പിഎംജിഎസ്‌വൈ പദ്ധതി പ്രകാരം റോഡിന് അഞ്ചുവര്‍ഷത്തെ മെയിന്റനന്‍സ് ഗ്യാരന്റിയാണുള്ളത്. റോഡ് പൂര്‍ത്തീകരിച്ചതോടെ നൂറുകണക്കിന് ടൂറിസ്റ്റ് വാഹനങ്ങളാണ് മാര്‍മല അരുവി സന്ദര്‍ശനത്തിനായി ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്. സമീപ ടൂറിസറ്റ് കേന്ദ്രങ്ങളായ വാഗമണ്‍, ഇല്ലിക്കല്‍ കല്ല്, ഇലവീഴാപൂഞ്ചിറ എന്നിവയോടൊപ്പം മാര്‍മല അരുവിയും പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്.
പി സി ജോര്‍ജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആന്റോ ആന്റണി എംപി റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിനോദസഞ്ചാര കേന്ദ്രമായ മാര്‍മല അരുവിയില്‍ ടൂറിസ്റ്റുകളുടെ സന്ദര്‍ശനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആന്റോ ആന്റണി എംപിയും പി സി ജോര്‍ജ് എംഎല്‍എയും അറിയിച്ചു.
ആര്‍ പ്രേംജി, കെ സി ജെയിംസ്, ലിസ്സി സെബാസ്റ്റ്യന്‍, കെ എഫ് കുര്യന്‍, ബിനോയി ജോസഫ്, രോഹിണി ഭായി, ഉണ്ണികൃഷ്ണന്‍, റോഷ്‌നി ടോമി, ഫ. ജോസഫ് മൈലപ്പറമ്പില്‍, പി ജി ദീപേഷ്, സി എസ് ഷംസുദ്ദീന്‍, ലീലാമ്മ ജോര്‍ജുകുട്ടി, ജെസ്സി തോമസ്, നൈസമ്മ ജോര്‍ജ്, വിജയമ്മ ഗോപി, പി മുരുകന്‍, ഷൈനി ബേബി, ആന്‍സി ജെസ്റ്റിന്‍, എം ഐ ബേബി, ഷാജന്‍ പുറപ്പന്താനം, പയസ് കവളംമാക്കല്‍, കെ കെ പരീക്കൊച്ച്, പി ജെ ജോസ്‌കുഞ്ഞ്, അഡ്വ.വി എം മുഹമ്മദ് ഇല്യാസ്, പി വി വര്‍ഗീസ്, തോമസ് മാത്യു, ടി ഡി മോഹനന്‍, ബേബി കുന്നത്ത്, എ ജെ ജോര്‍ജ്, റെസ്സി ജോര്‍ജ്, വി സുരേഷ്‌കുമാര്‍, കെ പി സോമന്‍, കെ ഐ ഐസക്, ജിറ്റ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it