Flash News

മംഗളം ചാനല്‍ സിഇഒയുടെ കേസ് 19 ലേക്കു മാറ്റി



കൊച്ചി: വിവാദ ഫോണ്‍ സംഭാഷണ കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവു നല്‍കണമെന്നാവശ്യപ്പെട്ട് മംഗളം ചാനല്‍ സിഇഒ അജിത്കുമാര്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 19ലേക്കു മാറ്റി. ചാനല്‍ മേധാവിയായ തനിക്ക് ചാനലിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടേണ്ടത് അത്യാവശ്യമായതുകൊണ്ട് ചാനലില്‍ കയറാന്‍ പാടില്ലെന്ന വ്യവസ്ഥ മാറ്റിത്തരണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. എന്നാല്‍, ഈ ആവശ്യം സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ത്തു. ചാനല്‍ സിഇഒയുടെ അറിവില്ലാതെ ഇത്തരത്തിലുള്ള കേസ് നടക്കില്ലെന്നും അതിനാല്‍ ഈ ഘട്ടത്തില്‍ പ്രതി ചാനലില്‍ പ്രവേശിക്കുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാവുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്നാണ് കേസ് 19ലേക്കു മാറ്റിയത്.
Next Story

RELATED STORIES

Share it