Flash News

മംഗലാപുരത്ത് അറവുശാലയ്ക്കു നേരെ ആക്രമണം, മൂന്നു പേര്‍ക്ക് പരിക്ക്

മംഗലാപുരത്ത് അറവുശാലയ്ക്കു നേരെ ആക്രമണം, മൂന്നു പേര്‍ക്ക് പരിക്ക്
X
  മംഗലാപുരം : മംഗലാപുരത്ത് അറവുശാലയ്ക്കു നേരെയുണ്ടായ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്. കൊനജെയ്ക്ക് സമീപം പജീര്‍ എന്ന സ്ഥലത്താണ് സംഭവം. സലാം(36), മന്‍സൂര്‍ (26), ഇര്‍ഷാദ് എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അറവുശാലയിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ തൊഴിലാളികളെ ആക്രമിക്കുകയും പണം കൊള്ളയടിക്കുകയും ചെയ്തശേഷം ഓടിമറയുകയായിരുന്നു. 50000 രൂപയാണ് അക്രമികള്‍ കൊണ്ടുപോയത്. പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു കാറും ഓട്ടോറിക്ഷയും ഇവര്‍ തകര്‍ക്കുകയും ചെയ്തു.





READ THIS :




Next Story

RELATED STORIES

Share it