palakkad local

മംഗലം-ഗോവിന്ദാപുരം ദേശീയപാത; ഉപഗ്രഹ സര്‍വേ തുടങ്ങി

വടക്കഞ്ചേരി: മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയെ ദേശീയ പാതയായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ജിപിഎസ് സര്‍വേ തുടങ്ങി. കേരളത്തില്‍ നിന്ന് തെക്കന്‍ തമിഴ്‌നാട്ടിലെ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായാണ് ഈ പാതയെ ദേശീയ പാതയാക്കി ഉയര്‍ത്തുന്നതിന് ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചത്. തൃശൂര്‍-പാലക്കാട് ദേശീയ പാത പണി പൂര്‍ത്തികരിക്കുന്നതോടെ ഈ പാതയുടെ നിര്‍മാണവും ആരംഭിക്കാനുള്ള ശ്രമത്തിലാണ്.
നിലവിലുള്ള മംഗലം-ഗോവിന്ദാപുരം പാത വിപുലീകരിച്ച് ദേശീയ പാതയാക്കി മാറ്റുന്നതോടെ എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള പഴനി, മധുര, രാമേശ്വരം, വേളാങ്കണ്ണി, ഏര്‍വാഡി തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് യാത്ര എളുപ്പമാകും.
മാപ്പിങ് സര്‍വേ പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാംഘട്ടമായാണ് ഉപഗ്രഹ സഹായത്തോടെയുള്ള ജിപിഎസ് സര്‍വേ നടക്കുന്നത്. മംഗലം പാലം മുതല്‍ പൊള്ളാച്ചിവരെയുള്ള ദൂരം കുറവായതിനാല്‍ തുടക്കത്തില്‍ ദേശീയ പാതാ മാനദണ്ഡത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നാണ് വടക്കഞ്ചേരി മുതല്‍ പൊള്ളാച്ചിവരെയുള്ള ദൂരം ഉള്‍പ്പെടുത്തി 63.1 കിലോമീറ്ററായി ഈ പാതയുടെ ദൂരം ഉയര്‍ത്തിയത്. അഞ്ചു കീലോമീറ്റര്‍ വീതമുള്ള സെന്ററായി തിരിച്ചാണ് ഇപ്പോള്‍ സര്‍വേ നടക്കുന്നത്.
Next Story

RELATED STORIES

Share it