Flash News

ഭ്രഷ്ട് ആരോപണം അടിസ്ഥാനരഹിതം : യാദവ സേവാ സമിതി



മാനന്തവാടി: അന്യ സമുദായത്തില്‍പ്പെട്ടയാളെ കല്യാണം കഴിച്ച് സമുദായത്തില്‍ നിന്ന് പുറത്തുപോയവര്‍ സമുദായത്തെയും അതിന്റെ ഭാരവാഹികളെയും അവഹേളിക്കുന്നത് അവസാനിപ്പിക്കണമെന്ന് യാദവസേവ സമിതി സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി മണി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാനന്തവാടി എരുമത്തെരുവിലെ സമുദായത്തില്‍പ്പെട്ട സുകന്യ നാലുവര്‍ഷം മുമ്പ് അന്യസമുദായത്തില്‍പ്പെട്ട അരുണിനെ വിവാഹംകഴിച്ച് താമസിച്ചുവരികയാണ്. കുട്ടിയുടെ മാതാപിതാക്കള്‍ അവരെ ഒഴിവാക്കിയതായി അറിയിക്കുകയും ചെയ്തതാണ്. ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത് ബാഹ്യശക്തികളുടെ പ്രേരണയിലാണ്. സമുദായത്തിന്റെ ആചാരങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചവരെ ആചാരങ്ങളില്‍ നിന്നു മാറ്റിനിര്‍ത്തുക മാത്രമാണു ചെയ്തത്. വാര്‍ത്താസമ്മേളനത്തില്‍ സമിതി ഭാരവാഹികളായ എം വി സുരേന്ദ്രന്‍, എം എം ശ്രീജിത്ത്, ടി മഹേഷ്, എം എസ് മോഹനന്‍, എം ജി രമേശന്‍, എം കെ ജിജേഷ് പങ്കെടുത്തു.
Next Story

RELATED STORIES

Share it