Flash News

ഭോപാലില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം



ഭോപാല്‍: മധ്യപ്രദേശിലെ ഭോപാലില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരു പോലിസുകാരനും എതാനും വീട്ടുകാര്‍ക്കും പരിക്കേറ്റു. ഭോപാലിന്റെ പഴയ നഗര പ്രദേശത്താണ് സംഘര്‍ഷമുണ്ടായത്. രണ്ട് സമുദായങ്ങളില്‍ പെട്ടവര്‍ ചേരിതിരിഞ്ഞ് കഴിഞ്ഞ രാത്രി കല്ലേറു നടത്തിയിരുന്നു. ഒരു കെട്ടിടത്തിനായി ഭൂമി കുഴിക്കുന്നതിനിടെ കണ്ടെത്തിയ നിര്‍മാണ അവശിഷ്ടങ്ങള്‍ സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. നിര്‍മാണ അവശിഷ്ടങ്ങള്‍ തങ്ങളുടെ വിശ്വാസ പ്രകാരമുള്ള ആരാധനാ കേന്ദ്രവുമായി ബന്ധപ്പെട്ടതാണെന്ന് അവകാശപ്പെട്ടായിരുന്നു തര്‍ക്കം. പത്തോളം വാഹനങ്ങള്‍ സംഘര്‍ഷത്തിനിടെ തീവച്ച് നശിപ്പിക്കപ്പെട്ടു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായി പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it