ഭൂവുടുമകള്‍ കുട്ടികളെ വിവസ്ത്രരാക്കി മര്‍ദിച്ചു

ജെയ്പൂര്‍: രാജസ്ഥാനില്‍ പാടത്തു പണിയെടുക്കാന്‍ വിസമ്മതിച്ചെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാവാത്ത നാലു കുട്ടികളെ ഭൂവുടമകള്‍ വിവസ്ത്രരാക്കി മര്‍ദിക്കുകയും നഗ്നരാക്കി പരേഡ് നടത്തുകയും ചെയ്തു. ബിക്കാനീര്‍ ജില്ലയിലെ മൊട്ടാവട്ട ഗ്രാമത്തിലാണു സംഭവം.
എട്ടിനും 13നും ഇടയില്‍ പ്രായമുള്ള കുട്ടികളോടു മൂന്നുപേര്‍ അവരുടെ പാടത്ത് പണിയെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതു നിരസിച്ചതോടെ പ്രതികള്‍ കുട്ടികളെ മര്‍ദിക്കുകയും വിവസ്ത്രരാക്കുകയും ആക്രമണദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ രണ്ടു പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു.
വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കുട്ടികളില്‍ ഒരാളുടെ പിതാവ് ഗജ്‌നര്‍ പോലിസില്‍ റിപോര്‍ട്ട് ചെയ്യുകയായിരുന്നു. ഗണേഷ് രജ്പുത്, ഗണ്‍പത്‌മെഗ്‌വാള്‍ എന്നിവരാണ് പിടിയിലായത്.
Next Story

RELATED STORIES

Share it