ഭൂരിപക്ഷത്തില്‍ മുന്നില്‍ ജയരാജന്; കുറവ് കണ്ണൂരില്‍
BY Sumeera SMR20 May 2016 5:00 AM GMT
Sumeera SMR20 May 2016 5:00 AM GMT
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത് മട്ടന്നൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി, സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ ഇ പി ജയരാജന്. 43381 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ ഇ പി ജയിച്ചത്. കണ്ണൂരില്‍ അട്ടിമറി ജയം നേടിയ രാമചന്ദ്രന് കടന്നപ്പള്ളിയുടെ ഭൂരിപക്ഷമാണ് ജില്ലയില്‍ ഏറ്റവും കുറവ്-1196.— ജില്ലയില്‍ സിപിഎം ജയിച്ച ഏഴു സീറ്റില്‍ നാലിലും 40000നു മുകളിലാണ് ഭൂരിപക്ഷം. മൂന്ന് സീറ്റില്‍ 30000നു മുകളില്‍ ലീഡ് നേടി. കല്ല്യാശ്ശേരിയില്‍ ടി വി രാജേഷ് 42893 വോട്ടിന്റെ ലീഡ് നേടി. തളിപ്പറമ്പില്‍ ജെയിംസ് മാത്യു 40617ഉം, പയ്യന്നൂരില്‍ സി കൃഷ്ണന് 40263 വോട്ടിന്റെയും ഭൂരിപക്ഷം നേടി. 36905ന്റെ ലീഡാണ് ധര്‍മടത്ത് പിണറായിക്ക് ലഭിച്ചത്. തലശ്ശേരിയില്‍ എ എന്‍ ഷംസീറിന് 34117 വോട്ടുകള്‍ കൂടുതല്‍ ലഭിച്ചു. വിജയം നേടിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയില്‍ കെ സി ജോസഫിനാണ് കൂടിയ ഭൂരിപക്ഷം-9647.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT