ernakulam local

ഭൂമി വിറ്റ് പ്രശ്‌നം പരിഹരിക്കാന്‍ നീക്കം

കളമശ്ശേരി: ഫാക്ടിന്റെ ദുസ്ഥിതി പരിഹരിക്കുന്നത് സാമ്പത്തിക പാക്കേജ് അനുവദിക്കുമെന്ന മുന്‍ യുപിഎ സര്‍ക്കാരിന്റെയും ഇപ്പോഴത്തെ എന്‍ഡിഎ സര്‍ക്കാരിന്റെയും ആവര്‍ത്തിച്ചുള്ള പ്രഖ്യാപനങ്ങള്‍ ജലരേഖയായതോടെ ഫാക്ടിന്റെ ഭൂമി വിറ്റ് പ്രശ്‌നം പരിഹരിക്കാന്‍ നീക്കം നടക്കുന്നതായി സൂചന.
ഫാക്ട് പാക്കേജിനുവേണ്ടി സമരം നടത്തിവരുന്ന ചില സംഘടനകളുടെ മൗനാനുവാദവും നീക്കത്തിലുണ്ടെന്ന് അറിയുന്നു. രണ്ടുവര്‍ഷം മുമ്പാണ് ഫാക്ടിന് സമഗ്ര പുനരുദ്ധാരണ പാക്കേജ് നടപ്പാക്കണമെന്നും രാസവള ഉല്‍പാദനത്തിനുപയോഗിക്കുന്ന എല്‍എന്‍ജിയുടെ മൂല്യവര്‍ധിത നികുതി അഞ്ചുവര്‍ഷത്തേക്ക് ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു സംയുക്ത തൊഴിലാളി സംഘടനയായ സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. അടിയന്തരമായി ലഭിക്കേണ്ട 991.9 കോടിരൂപയുടെ സാമ്പത്തിക പാക്കേജ് അനുവദിച്ചതായി യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിയായിരുന്ന കെ വി തോമസ് അറിയിച്ചിരുന്നെങ്കിലും അതൊ ന്നും യാഥാര്‍ഥ്യമായില്ല.
ഇതിനിടയിലാണ് നിരവധി തവണ ഫാക്ടിന്റെ അധീനതയിലുള്ള ഉദ്യോഗമണ്ഡലിന്റെ യും അമ്പലമുകളിന്റെയും ഭൂമികള്‍ വില്‍ക്കാനുള്ള നീക്കം ആരംഭിച്ചത്. ഉദ്യോഗമണ്ഡലിന്റെ പരിധിയില്‍വരുന്ന 200 ഏക്കറും അമ്പലമുകള്‍ ഫാക്ടിന്റെ കീഴിലുള്ള 500 ഏക്കര്‍ ഭൂമി ഉള്‍പ്പെടെ 700 ഏക്കര്‍ ഭൂമി വില്‍പന നടത്തി ഫാക്ട് നേരിടുന്ന സാമ്പ ത്തിക പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാണ് ഇപ്പോഴത്തെ നീക്കം എന്നാണ് സൂചന. നേരത്തെ ഫാക്ടിന്റെ ഭൂമി വില്‍ക്കാനുള്ള നീക്കം തൊഴിലാളി യൂനിയനുകളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. 2014 ജൂണ്‍ 20ന് കേന്ദ്ര രാസവളവകുപ്പ് മന്ത്രി അനന്തകുമാര്‍ ഫാക്ട് സന്ദര്‍ശിക്കുക യും സമരക്കാരുമായി നടത്തിയ ചര്‍ച്ചയി ല്‍ സമരപരിപാടികള്‍ നിര്‍ത്തിവച്ചെങ്കിലും പിന്നീട് സമരം ആരംഭിച്ചിരുന്നു. അതേസമയം കമ്പനിയുടെ നിലനില്‍പ്പിനായി ഭൂമി വില്‍ക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്ന കാര്യത്തിലും തൊഴിലാളികള്‍ക്കിടയില്‍ ശക്തികുറഞ്ഞുവരുന്നതായും സൂചനയുണ്ട്.
Next Story

RELATED STORIES

Share it