malappuram local

ഭൂമി വിട്ടുനല്‍കുന്നവരുടെ രേഖകള്‍ പരിശോധിച്ചു

നിലമ്പൂര്‍: നിലമ്പൂര്‍ ബൈപാസിനായി ഭൂമി വിട്ടുനല്‍കുന്നവരുടെ ഭൂമി സംബന്ധമായ രേഖകള്‍ ലാന്റ് അക്വിസിഷന്‍ വിഭാഗം പരിശോധിച്ചു. വീട്ടിക്കുത്ത് മുതല്‍ മുക്കട്ടവരെയുള്ള രണ്ട്, മൂന്ന്, നാല് ബ്ലോക്കുകളില്‍ പെട്ട നൂറോളം പേരുടെ രേഖകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ മുഴുവന്‍ രേഖകളും ഉണ്ടോയെന്ന പരിശോധനയാണ് നിലമ്പൂര്‍ ടിബിയില്‍ നടന്നത്. മുഴുവന്‍ രേഖകളും ഇല്ലാത്തവര്‍ക്കുവേണ്ട നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഭൂമി വിട്ടുനല്‍കുന്നതിനുള്ള സമ്മതപത്രം ഇവര്‍ നേരത്തെ നല്‍കിയിരുന്നു. നൂറിലധികം ഭൂവുടമകളുടെ രേഖകളാണ് വ്യാഴാഴ്ച പരിശോധന പൂര്‍ത്തീകരിച്ചത്. കെഎന്‍ജി റോഡില്‍ നിന്നു വീട്ടിക്കുത്ത് വരെയുള്ള ഒന്നാംഘട്ടത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുകയും ഇവിടെ ടാറിങ് ഒഴികെയുള്ള പ്രവര്‍ത്തി പൂര്‍ത്തീകരിച്ചിട്ടുമുണ്ട്. രണ്ടാംഘട്ട പ്രവര്‍ത്തിയുടെ ഭാഗമായാണ് രേഖ പരിശോധന നടന്നത്. രണ്ടാംഘട്ട പ്രവൃത്തിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് 55 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. കെഎന്‍ജി റോഡില്‍ ഒസികെ ഓഡിറ്റോറിയം മുതല്‍ വെളിയംതോട് വരെ ആറു കിലോമീറ്ററാണ് ബൈപാസിന്റെ ദൂരം. ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എന്‍ മഹമൂദ്, കെ ശബരിനാഥ്, കെ ടി അബ്ദുള്‍ ലത്തീഫ്, ഫസ്റ്റ് ഗ്രേഡ് സര്‍വേയര്‍ പി അബ്ദുല്‍ റസാഖ്, സി സാജു, എം കെ മനോജ് കുമാര്‍, ടി വി സതീഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it