palakkad local

ഭൂമി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നോട്ടീസ്‌

ചെര്‍പ്പുളശ്ശേരി: സര്‍ക്കാര്‍ വിജ്ഞാപനപ്രകാരമുള്ള തുക നല്‍കി ഭൂമി രജിസ്‌ട്രേഷന്‍ ചെയ്തവര്‍ക്ക് പിഴയടക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ്.ഭുമി രജിസ്‌ടേഷന്‍ സമയത്ത് വില കുറച്ചാണ് റജിസ്‌ട്രേഷന്‍ നടത്തിയതെന്ന് ചൂണ്ടിക്കാണിച്ചാണ് ഭുവുടമകള്‍ക്ക് പിഴ ചുമത്തി നോട്ടീസ് നല്‍കിയിരിക്കുന്നത്. ചെര്‍പ്പുളശ്ശേരി സബ് റജിസ്ട്രാര്‍ ഓഫീസറാണ് 75000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെ പിഴ ചുമത്തി  ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഭുമി രജിസ്റ്റര്‍ ചെയത 45 ഓളം ഭൂവുടമകള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ജില്ലയില്‍ മറ്റു സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ഇല്ലാത്ത നടപടിയാണ് ചെര്‍പ്പുളശ്ശേരിയിലേതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.2010ല്‍ റവന്യൂ വകുപ്പ് കേരളത്തിലെ ഭൂമികള്‍ക്ക് ന്യായവില നിശ്ചയിച്ചിട്ടുണ്ട്. 2014ല്‍ സര്‍ക്കാര്‍ വിജ്ഞാനപ്രകാരം ഭൂമിയുടെ ന്യായവിലയുടെ 50 ശതമാനം അധികം നല്‍കി വേണം ഭൂമി രജിസ്റ്റര്‍ ചെയ്യേണ്ടതെന്ന് ഉത്തരവിട്ടിരിക്കുന്നു. ന്യായവിലയും അമ്പത് ശതമാനവും നല്‍കി റജിസ്റ്റര്‍ ചെയത ഭൂവുടമകള്‍ക്കാണ് ലക്ഷങ്ങള്‍ പിഴ അടക്കണമെന്ന് കാണിച്ച് റജിട്രാര്‍ ഓഫിസര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടീസ് ലഭിച്ച ഭൂവുടമകള്‍ ഓഫിസില്‍ എത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലന്നും ഭൂവുടമകള്‍ ആരോപിക്കുന്നു. ഇതേ ഓഫിസര്‍ തന്നെയാണ് നോട്ടീസ് ലഭിച്ച പല ഭൂവുടമകളുടെയും ഭൂമി റജിസ്‌ട്രേഷന്‍ ചെയ്തിരിക്കുന്നത്. എന്ത് കൊണ്ടാണ് പിഴ ചുമത്തി നോട്ടീസ് അയച്ചിരിക്കുന്നതെന്ന് ചോദിച്ചുവരോട് എനിക്ക് തോന്നി അതുകൊണ്ട് അയച്ചു എന്നാണത്രെ ഓഫിസറുടെ മറുപടി. ഭുവുടമകള്‍ക്ക് പിഴ ചുമത്തി നോട്ടീസ് നല്‍കിയ ചെര്‍പ്പുളശ്ശേരി സബ് റജിസ്ട്രാര്‍ ഓഫിസറുടെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ഷൊര്‍ണൂര്‍ മണ്ഡലം കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ഭൂമിയുടെ ഫെയര്‍ വാല്യൂ അപാകതകളും, ക്ലാസിഫിക്കേഷന്‍ അപാകതകളും പരിഹരിക്കുക, പിഴ ഒടുക്കാന്‍ നോട്ടിസ് നല്‍കിയവര്‍ക്ക് സ്‌പെഷ്യല്‍ അദാലത്ത് നടത്തുക, രേഖകള്‍ സൂക്ഷിക്കുന്ന ഓഫിന്റെ ശോച്യവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നു രാവിലെ 10ന് രജിസ്ട്രാര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
Next Story

RELATED STORIES

Share it