World

ഭൂമി തിരിച്ചുപിടിക്കല്‍: മ്യാന്‍മര്‍ നഷ്ടപരിഹാരം നല്‍കണം- ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

നേപിഡോ: അനധികൃത ഭൂമി തിരിച്ചുപിടിക്കല്‍ നടപടിക്ക് ഉടന്‍ പരിഹാരം കാണണമെന്നും ഇരകള്‍ക്കു മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് മ്യാന്‍മര്‍ സര്‍ക്കാരിനോട് ആവശ്യ—പ്പെട്ടു. ഭാവിയില്‍ ഇത്തരം നടപടികള്‍ ഇല്ലാതാക്കുന്നതിന് നിയമഭേദഗതി വരുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.
മൂന്നു പതിറ്റാണ്ടോളമായി കര്‍ഷകരുടെ ഭൂമി തുച്ഛമായ വിലയ്ക്ക് സര്‍ക്കാരും സൈനിക ഉദ്യോഗസ്ഥരും പിടിച്ചെടുക്കുകയാണെന്നും 33 പേജ് വരുന്ന റിപോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് ഇത്തരം ഭൂമി കണ്ടുകെട്ടലുകള്‍ കര്‍ഷകരെ ദുരിതത്തിലാക്കുകയാണ്. മുന്‍ പട്ടാളഭരണത്തില്‍ കര്‍ഷകര്‍ അനുഭവിച്ച ഏറ്റവും രൂക്ഷമായ പ്രതിസന്ധിയായിരുന്നു ഇത്. അന്ന് 8,00,000 ഹെക്റ്ററിലധികം ഭൂമി സൈനികര്‍ കര്‍ഷകരില്‍ നിന്ന്  പിടിച്ചെടുത്തിരുന്നു. പ്രതിഷേധിക്കുകയും ഭൂമിയില്‍ നിന്നിറങ്ങാന്‍ വിസമ്മതിക്കുകയും ചെയ്തവര്‍ക്കു നേരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തുകയായിരുന്നു. സൈനിക നടപടി കാരണം തങ്ങളുടെ ജീവനോപാധികള്‍ നഷ്ടപ്പെട്ടതായി വടക്കന്‍ സംസ്ഥാനമായ ഷാന്‍, അയെയാര്‍വാഡി, യംഗൂണ്‍ എന്നിവിടങ്ങളിലെ കര്‍ഷകര്‍ പരാതിപ്പെട്ടു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും ഓങ്‌സാന്‍ സൂച്ചി സര്‍ക്കാരിന്റെ ഭൂപരിഷ്‌കരണ നിയമം ഫലപ്രദമല്ലെന്നും എച്ച്ആര്‍ഡബ്ല്യു കുറ്റപ്പെടുത്തി. ഭൂമിയിലുള്ള അവകാശത്തിനായി പോരാടുന്നവരെ അന്യായമായി അറസ്റ്റ് ചെയ്യുന്ന ത് അവസാനിപ്പിക്കാന്നും റിപോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it