Idukki local

ഭൂമി തര്‍ക്കം; സ്വകാര്യവ്യക്തിയും തോട്ടം അധികൃതരും ഏറ്റുമുട്ടി



വണ്ടിപ്പെരിയാര്‍: ഉടമസ്ഥാവകാശം തര്‍ക്കത്തില്‍ നിലനില്‍ക്കുന്ന ഭൂമിയില്‍ സ്വകാര്യ വ്യക്തിയും തോട്ടം അധികൃതരും വാഗ്‌വാദം സംഘര്‍ഷമായി മാറി. നെല്ലിമലയിലെ സ്വകാര്യ തേയിലത്തോട്ടത്തിനോട് ചേര്‍ന്നുള്ള ഭൂമിയില്‍ താമസിക്കുന്ന ദാസ്, നെല്ലിമല തോട്ടം അധികൃതരും തമ്മിലാണ് തര്‍ക്കമുണ്ടായത്. ഇന്നലെ രാവിലെ നെല്ലിമല എം.ജി കോളനിയില്‍ ദാസിന്റെ കൈവശത്തിലുള്ള പത്തു സെന്റ് സ്ഥലത്ത് കൃഷി ചെയ്തിരുന്ന കുരുമുളക് വിളവെടുക്കുന്നതിനിടെയാണ് തോട്ടം ഉടമയുടെ പ്രതിനിധി തര്‍ക്കവുമായി എത്തിയത്. സ്ഥലം തോട്ടത്തിന്റെ ഭാഗമാണെന്നും വിളവെടുക്കാന്‍ പാടില്ലന്നും പറഞ്ഞതാണ് തര്‍ക്കത്തിനു കാരണമായത്. സ്വകാര്യ എസ്‌റ്റേറ്റിനോട് ചേര്‍ന്ന കിടക്കുന്ന സ്ഥലം സംബന്ധിച്ച് സ്വകാര്യ വ്യക്തിയും എസ്‌റ്റേറ്റ് അധികൃതരും തമ്മില്‍ വര്‍ഷങ്ങളായി  തര്‍ക്കം നിലനിന്നിരുന്നു. ആര്‍ബിറ്റി കമ്പനിയുടെ കാലത്ത് അധികൃതരില്‍ നിന്നും വില കൊടുത്ത് വാങ്ങിയ  ഭൂമിയാണെന്നും   വര്‍ഷങ്ങളായി കൈവശത്തില്‍ വച്ചു കൃഷി ചെയ്തു വരുന്ന സ്ഥലമാണെന്നും വിട്ടുനല്‍കാന്‍ പറ്റില്ലന്നും ദാസ് പറഞ്ഞതോടെ തോട്ടം അധികൃതരുടെ നിര്‍ദ്ദേശത്തില്‍ കൂടുതല്‍ തോട്ടം തൊഴിലാളികള്‍ സ്ഥലത്തെത്തുകയും തര്‍ക്കം കയ്യാങ്കളിയായി മാറുകയും ചെയ്തു. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പോലിസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. തോട്ടവുമായി പ്രദേശവാസികള്‍ക്ക് വസ്തു തര്‍ക്കം നിലവിലുണ്ട്. രണ്ടു മാസം മുന്‍പ് അന്വേഷണത്തിനെത്തിയ പോലിസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ മാര്‍ദിച്ച സംഭവത്തില്‍ തോട്ടം ജീവനക്കാരായ ആറു പേര്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു.
Next Story

RELATED STORIES

Share it