Flash News

ഭൂമി കൈയേറ്റം; നിയമനിര്‍മാണം ആലോചനയിലെന്ന് റവന്യൂ മന്ത്രി



തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി കൈയേറ്റം തടയുന്നതിനും കൈയേറിയ ഭൂമി തിരിച്ചുപിടിക്കുന്നതിനും പുതിയ നിയമത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. സഭയില്‍ റവന്യൂ വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.ലാന്‍ഡ് ഗാര്‍ഡ് പ്രോഹിബിഷന്‍ ആക്റ്റ് എന്ന പേരില്‍ ശക്തമായ നിയമനിര്‍മാണമാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നിയമം അനുസരിച്ചു മാത്രമേ കൈയേറ്റമൊഴിപ്പിക്കലടക്കമുള്ള നടപടികള്‍ സര്‍ക്കാരിന് ചെയ്യാനാവൂ. നിലവിലുള്ള കേരളാ ലാന്‍ഡ് കണ്‍സര്‍വേഷന്‍ ആക്റ്റിന് ശക്തി പോരെന്നാണു വിലയിരുത്തല്‍. കുടിയേറ്റവും കൈയേറ്റവും രണ്ടായിത്തന്നെയാണു സര്‍ക്കാര്‍ കാണുന്നത്. ഇടുക്കിയിലേക്ക് കുടിയേറി താമസിക്കുന്നവരും റിസോര്‍ട്ടുകള്‍ കെട്ടിപ്പൊക്കുന്നവരും ഒന്നല്ല. റിസോര്‍ട്ട് മാഫിയകളെ സര്‍ക്കാര്‍ പുറത്താക്കും. 1977ന് മുമ്പ് ഭൂമിയില്‍ പട്ടയം ലഭിക്കാത്തവര്‍ക്ക് പട്ടയം നല്‍കും. അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിനു ജില്ലകളില്‍ സബ് കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സമിതി ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it