ഭൂമി ഇടപാട് : റോബര്‍ട്ട് വദ്രയോട് ഹാജരാകാന്‍ ആവശ്യപ്പെടും
BY ajay G.A.G7 Dec 2015 6:12 AM GMT
X
ajay G.A.G7 Dec 2015 6:12 AM GMT
ചണ്ഡീഗഡ് : ഭൂമി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഹരിയാനയിലെ മനോഹര്‍ലാല്‍ ഘട്ടര്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ് ദിംഗ്രദ കമ്മീഷന് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്ട്ട്്് വധ്രയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടേക്കുമെന്ന് റിപോര്‍ട്ട്. ഭൂപീന്ദര്‍ സിങ് ഹൂഡസര്ക്കാരില് നിന്ന് അവിഹിതമായി സമ്പാദിച്ച രേഖകള്‍ ഉപയോഗിച്ച് വധ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി കമ്പനി റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ ഡി എല്‍ എഫുമായി നടത്തിയ ഇടപാടുകള്‍ സംബന്ധിച്ചാണ് കമ്മീഷന് അന്വേഷിച്ചു വരുന്നത്. ഹൂഡയുടെ കാലത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഛട്ടര്‍ സിങും കമ്മീഷന്റെ നിരീക്ഷണത്തിലാണ്. ഇയാളെയും കമ്മീഷന് വിളിച്ചുവരുത്തി കാര്യങ്ങള്‍ ആരായുമെന്നാണ് സൂചനകള്‍.
ഹരിയാനയിലും രാജസ്ഥാനിലും നടന്ന ഭൂമി ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കു പുറമെ റോബര്‍ട്ട് വദ്രയുടെ കമ്പനികള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. അതേസമയം, സുതാര്യമായി ബിസിനസ് നടത്തുന്ന തന്നെ നെഹ്റു കുടുംബത്തിലെ അംഗം എന്ന ഒറ്റക്കാരണത്താല്‍ ബി.ജെ.പി സര്‍ക്കാര്‍ പകപോക്കലിന് ഇരയാക്കുകയാണെന്നാണ് വധ്രയുടെ ആരോപണം.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT