ernakulam local

ഭൂമി ആവശ്യപ്പെട്ട് യുവാവ് സത്യാഗ്രഹ സമരത്തില്‍



പെരുമ്പാവൂര്‍: സര്‍ക്കാര്‍ ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് അശമന്നൂര്‍ പഞ്ചായത്തിന് മുമ്പില്‍ യുവാവ് സത്യാഗ്രഹ സമരത്തില്‍. മേതല ഏന്ത്രത്തുംകുടി വീട്ടില്‍ സിനോജ് (30) ആണ് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന്റെ പാര്‍ക്കിങ് സ്ഥലത്ത് ഇന്നലെ മുതല്‍ സത്യാഗ്രഹം ഇരിക്കുന്നത്.മേതല തുരങ്കം കവലയിലുണ്ടായിരുന്ന സിനോജിന്റെ പിതാവിന്റെ വക സ്ഥലം 2012 നവംമ്പറില്‍ മഴവെള്ള പാച്ചിലി ല്‍ ഒലിച്ചു പോയി. 6 വര്‍ഷം മുമ്പു പിതാവ് വാഹനാപകടത്തിലും മാതാവ് രോഗബാധയെതുടര്‍ന്നും മരിച്ചു. ഏക സഹോദരി സിജിയെ വിവാഹം കഴിച്ചയച്ചു. ഇതോടെ പെയിന്റിങ് തൊഴിലാളിയായ സിനോജ് ബന്ധുക്കളുടെ വീടുകളില്‍ മാറി മാറി താമസിച്ചു തുടങ്ങി. സ്ഥലം വീണ്ടെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും  മഴവെള്ളം വന്നാല്‍ ഒലിച്ചു പോവുന്ന മണ്ണായതിനാല്‍ ആസ്ഥലത്ത് വീടു പണിയാനോ മറ്റോ അധികൃതര്‍ സമ്മതിച്ചില്ല. ബിഎ ബിരുദധാരിയായ യുവാവ് തുടര്‍ന്ന് പഞ്ചായത്തുമുതല്‍ മുഖ്യമന്ത്രിക്കുവരെ പരാതി നല്‍കിയെങ്കിലും ഫലം കാണാതായതോടെയാണ് സത്യാഗ്രഹം ആരംഭിച്ചതെന്നാണ് പറയുന്നത്.
Next Story

RELATED STORIES

Share it