kozhikode local

ഭൂമിവാതുക്കല്‍ പാക്കോയി റോഡ്പണി അനിശ്ചിതത്വത്തില്‍

വാണിമേല്‍: പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ഭൂമിവാതുക്കല്‍ പാക്കോയി റോഡ് പണി അനിശ്ചിതത്വത്തില്‍. പണിയെച്ചൊല്ലി നാട്ടുകാര്‍ രണ്ട് ചേരിയായി തിരിഞ്ഞതോടെ കോണ്‍ട്രാക്റ്റര്‍ക്ക് പണി തുടങ്ങാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. റോഡ് പണി നടത്താനായി രൂപീകരിച്ച ഉപസമിതി യോഗം തീരുമാനമാവാതെ പിരിഞ്ഞു. ഭൂമിവാതുക്കല്‍ പാക്കോയി റോഡ് രണ്ട് കിലോമീറ്റര്‍ ദൂരം റിപ്പയര്‍ ചെയ്യാന്‍ ഇരുപത് ലക്ഷം രൂപ അനുവദിച്ചിട്ട് മാസങ്ങളായി.
എന്നാല്‍ പിഡബഌയുഡി റോഡിലല്ല എസ്റ്റിമേറ്റ് തയ്യാറാക്കിയതെന്നാരോപിച്ച് തുടക്കത്തില്‍ തന്നെ ഒരു വിഭാഗം തടസ്സമുന്നയിച്ചിരുന്നു. എന്നാല്‍ പൊതുമരാമത്ത് വകുപ്പിന്റെ രേഖയിലെ റോഡില്‍ തന്നെയാണ് പണിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കോണ്‍ട്രാക്റ്റര്‍ പത്തി തുടങ്ങാന്‍ തീരുമാനിച്ചതോടെ വീണ്ടും പ്രശനമുന്നയിച്ച് ഒരു വിഭാഗം രംഗത്ത് വന്നു.
റോഡിന്റെ തുടക്കം മുതല്‍ പണി ആരംഭിക്കണമെന്നാണ് അവരുടെ ആവശ്യം .അതേസമയം റോഡില്‍ ഏത് ഭാഗത്ത് പണി തുടങ്ങണമെന്ന് കോണ്‍ട്രാക്റ്ററാണ് തീരുമാനിക്കേണ്ടതെന്ന് എതിര്‍പക്ഷവും പറയുന്നു. ഇതില്‍ തീരുമാനമെടുക്കാനായി കഴിഞ്ഞ ദിവസം രാത്രി വിളിച്ച യോഗം തീരുമാനമാവാതെ പിരിഞ്ഞു. അതിനിടെ റോഡ് പണിയുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്കിടയിലെ ഭിന്നത രൂക്ഷമായിട്ടുണ്ട്.
Next Story

RELATED STORIES

Share it