palakkad local

ഭൂമിയേറ്റെടുക്കാന്‍ സര്‍ക്കാര്‍ അംഗീകാരം

പാലക്കാട്: അകത്തേത്തറയുടെയും പാലക്കാടിന്റെയും പ്രധാന ആവശ്യമായ നടക്കാവ് റെയില്‍വെ മേല്‍പ്പാല നിര്‍മാണത്തിനുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്ക്്് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ചീഫ്്് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത്് ചേര്‍ന്ന സംസ്ഥാന വിലനിര്‍ണയ കമ്മിറ്റിയാണ് ഭൂവുടമകളുമായി ചര്‍ച്ച നടത്തി പാലക്കാട് ജില്ലാ ഭരണകൂടം നിശ്ചയിച്ച വില അംഗീകരിച്ച് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്ക്് അംഗീകാരം നല്‍കിയത്.
ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എംഎല്‍എയുമായ വിഎസ് അച്യുതാനന്ദന്‍ ഇതു സംബന്ധിച്ച്് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട്് ചീഫ് സെക്രട്ടറിക്ക്്് കത്ത്്് നല്‍കിയിരുന്നു. ആകെ 35 കുടുംബങ്ങളാണ് സ്്ഥലം വിട്ടുകൊടുക്കേണ്ടത്്. ഇതില്‍ 32 പേര്‍ സ്ഥലം  വിട്ടു നല്‍കി. പ്രവാസികളായ സ്ഥലമുടമകള്‍ സ്ഥലം സറണ്ടര്‍ ചെയ്യാനുള്ള നടപടികള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാവാനുള്ളത്.
മേല്‍പ്പാലത്തിനായി 2016-17 ബജറ്റില്‍ 38 കോടി വകയിരുത്തിയാണ് കിഫ്ബി അംഗീകാരം ലഭ്യമായത്. സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതിനാല്‍ സ്ഥലം രജിസ്ട്രേഷന്‍ നടപടികള്‍ ഉടന്‍ തുടങ്ങണമെന്ന്്് ജില്ലാ ഭരണകൂടത്തോട്്് എംഎല്‍എ ആവശ്യപ്പെട്ടു. പാലക്കാട്് -കോയമ്പത്തൂര്‍ റെയില്‍പ്പാതയ്ക്ക്്് കുറുകെ രണ്ടുവരി പാതയായി 10.90 മീറ്റര്‍ വീതിയിലും 690 മീറ്റര്‍ നീളത്തിലുമാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്.
കല്ലേക്കുളങ്ങര  ആര്‍ച്ച്്് മുതല്‍ ആണ്ടിമഠം വരെയാണ് പാലം കടന്നുപോകുന്നത്. മേല്‍പ്പാലത്തിന് ഇരുവശത്തും ഒരു മീറ്റര്‍ വീതിയുള്ള നടപ്പാത ഒഴിവാക്കി 7.5 മീറ്റര്‍ വീതിയിലായിരിക്കും ഗതാഗതം. ഇരു വശത്തും സര്‍വീസ് റോഡും അഴുക്കുചാലും നിര്‍മിക്കും. പാലക്കാട്(രണ്ട്്്),അകത്തേത്തറ വില്ലേജുകളില്‍ നിന്നായി 1.07 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്്. പാലക്കാട്-മലമ്പുഴ പാതയില്‍ ഏറെ ഗതാഗത തിരക്കുള്ള മേഖലയിലാണ നടക്കാവ് റെയില്‍വെ ഗേറ്റ്.
നിരവധി ട്രെയിനുകള്‍ കടന്നു പോകുന്ന ഇവിടെ ഭൂരിഭാഗം സമയവും ഗേറ്റ്് അടച്ചിടേണ്ടി വരും. ഇതിനാല്‍ ഗതാഗതകുരുക്കും ഇവിടെ പതിവാണ്. ഇതൊഴിവാക്കാന്‍ പതിറ്റാണ്ടുകളായി ജനങ്ങള്‍ ആവശ്യപ്പെടുന്നതാണ് മേല്‍പ്പാലം. 2017 ഒക്ടോബര്‍ ഒമ്പതിന്  ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എംഎല്‍എയുമായ വി എസ് അച്യുതാനന്ദനാണ്്് പാലത്തിന് തറക്കല്ലിട്ടത്്.
Next Story

RELATED STORIES

Share it