palakkad local

ഭൂമിയെ പച്ചപുതപ്പിക്കാന്‍ ഹരിത ഗേഹം കാംപയിന് തുടക്കം



എടത്തനാട്ടുകര: കുരുന്നുകളിലും രക്ഷിതാക്കളിലും പരിസ്ഥിതി സ്‌നേഹം ഊട്ടിയുറപ്പിച്ച് ഭൂമിയെ ഹരിതാഭമാക്കുക  എന്ന ലക്ഷ്യത്തോടെ, എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ :എല്‍. പി. സ്‌കൂളില്‍ ഒരു വര്‍ഷം നീണ്ടു  നില്‍ക്കൂന്ന ‘ഹരിത ഗേഹം ‘ കാംപയിന് തുടക്കമായി. പരിസ്ഥിതി സംരക്ഷണത്തിനായി സാമൂഹികാവബോധം സൃഷ്ടിച്ച് 100 ഫലവ്യക്ഷ തൈകള്‍ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുക എന്നതാണു കാംപയിന്‍ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്.വരും തലമുറക്കായി നമ്മുടെ പ്രകൃതിയെ കാത്തു വെക്കാം എന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച ‘ഹരിത ഗേഹം ‘ കാംപയിന്‍ പി. ടി. എ പ്രസിഡന്റ് പൂതാനി നസീര്‍ ബാബു  വിദ്യാര്‍ഥികള്‍ക്ക് മരത്തൈ നല്‍കി ഉല്‍ഘാടനം ചെയ്തു.  പ്രധാനാധ്യാപിക എ. സതീ ദേവി അധ്യക്ഷത വഹിച്ചു.ഹരിത ഗേഹം ‘ കാംപയിന്റെ ഭാഗമായി നടത്തിയ പരിസ്ഥിതി ദിന ക്വിസ് മത്സരത്തില്‍ ഒ. ഫാത്തിമത്ത് ഫിദ, വി പി അമാന്‍ ഹംസ, കെ. അഞ്ജലി എന്നിവര്‍ ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കി.സ്റ്റാഫ് സെക്രട്ടറി സി മുസ്തഫ, അധ്യാപികമാരായ ടി. എം. ഓമനാമ്മ, സി കെ ഹസീനാ മുംതാസ്, എ സീനത്ത്,  കെ രമാ ദേവി,  പ. ജിഷ, ഇ. പ്രിയങ്ക, കെ. ഷീബ, പി. പ്രിയ എന്നിവര്‍ നേത്യത്വം നല്‍കി.ഒരു വര്‍ഷത്തെ വളര്‍ച്ചാ വിവരങ്ങള്‍ രേഖപ്പെടുത്തി വെക്കാനുള്ള വിവര ശേഖരണ ഫോറം വിദ്യാര്‍ഥികള്‍ക്കു നല്‍കി എറ്റവും നന്നായി പരിപാലിക്കുന്ന കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന രൂപത്തിലാണ് കാംപയിന്‍ സംഘടിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it