Flash News

ഭൂമിബോല്‍ അതുല്യതേജിന് തായ്‌ലന്‍ഡ് വിട നല്‍കി



ബാങ്കോക്ക്: ഒരുവര്‍ഷം മുമ്പ് അന്തരിച്ച രാജാവ് ഭൂമിബോല്‍ അതുല്യതേജിന് തായ്‌ലന്‍ഡില്‍ വികാരനിര്‍ഭരമായ യാത്രയയപ്പ്്. ഏഴു പതിറ്റാണ്ടോളം തങ്ങളെ നയിച്ച അതുല്യ തേജിന് രാജ്യം ഇന്നുവരെ സക്ഷ്യം വഹിച്ചിട്ടില്ലാത്ത തരത്തിലുള്ള യാത്രയയപ്പാണു നല്‍കിയത്. അന്തിമോപചാരമര്‍പ്പിക്കാനായി കറുത്ത വസ്ത്രമണിഞ്ഞ് പതിനായിരക്കണക്കിന് പേരാണ് ബാങ്കോക്ക് തെരുവില്‍ അണിനിരന്നത്. ബുദ്ധമതാചാരപ്രകാരമായിരുന്നു സംസ്‌കാരം. രാജകുടുംബാംഗങ്ങളും ബുദ്ധസന്യാസിമാരും വിവധ രാഷ്ട്രത്തലവന്‍മാരും സംസ്‌കാരത്തില്‍ പങ്കെടുത്തു. പ്രത്യേക രഥത്തിലാണ് സൈനികര്‍ അതുല്യതേജിന്റെ മൃതദേഹം സംസ്‌കാരം നടക്കുന്ന സനം ലുവാങ് ചത്വരത്തിലേക്കു വഹിച്ചത്്.  പ്രിയനായകന്റെ സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി നഗരത്തിലെ കെട്ടിടങ്ങളെല്ലാം മഞ്ഞ ജമന്തി പൂക്കള്‍കൊണ്ട് അലങ്കരിച്ചിരുന്നു. അഞ്ചുദിവസം മുമ്പ് തുടങ്ങിയ സംസ്‌കാര ചടങ്ങുകള്‍ക്ക് തായ് ലന്‍ഡ് ചെലവഴിച്ചത് അഞ്ഞൂറിലേറെ കോടി രൂപയാണ്.സംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷ്യംവഹിക്കാനായി ലക്ഷക്കണക്കിനു പേരാണ് തായ്‌ലന്‍ഡ് തലസ്ഥാനത്തെത്തിയത്. വ്യാഴാഴ്ച മകനും നിലവിലെ രാജാവുമായ മഹാവാജിരലോങ്കോണിന്റെ നേതൃത്വത്തിലുള്ള പ്രാര്‍ഥനയ്ക്കു ശേഷം രാത്രി എട്ടുമണിയോടെ അതുല്യതേജിന്റെ മൃതദേഹം സംസ്‌കരിച്ചു. 2016 ഒക്ടോബര്‍ 13നാണ് ഭൂമിബോല്‍ അതുല്യതേജ് അന്തരിച്ചത്. എഴുപതു വര്‍ഷത്തോളം തായ്‌ലന്‍ഡ് രാജാവായിരുന്ന ഭൂമിബോലിന് ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it