ഭൂമിദാനം: വിവാദ ഉത്തരവുകളില്‍ പങ്കില്ല- ചീഫ് സെക്രട്ടറി

തിരുവനന്തപുരം: വിവാദ പദ്ധതികള്‍ക്കു ഭൂമി അനുവദിച്ചതിന്റെ ഉത്തരവാദിത്തം മന്ത്രിസഭയ്ക്കാണെന്നും തനിക്കോ മറ്റ് ഉദ്യോഗസ്ഥര്‍ക്കോ പങ്കില്ലെന്നും ചീഫ് സെക്രട്ടറി പി കെ മൊഹന്തി പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. കരുണ എസ്റ്റേറ്റ് അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനം തെറ്റാണെന്നു പറയാനാവില്ല. എന്നാല്‍ തിരഞ്ഞെടുപ്പായതിനാല്‍ വിവാദമൊഴിവാക്കാന്‍ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചതാവാം. മന്ത്രിസഭയില്‍ മിനുട്‌സ് എഴുതുന്ന ഉത്തരവാദിത്തം മാത്രമാണ് ചീഫ് സെക്രട്ടറിക്കുള്ളത്.  ചട്ടങ്ങള്‍ ഇടുങ്ങിയ രീതിയില്‍ വ്യാഖ്യാനിച്ചതിനാലാവണം കുടിവെള്ളവിതരണം അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ തടസ്സമുന്നയിച്ചത്. പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥനായതിനാലും പരിചയക്കുറവുള്ളതിനാലുമാവാം ഇതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
Next Story

RELATED STORIES

Share it